എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യന്‍ സിനിമകളില്‍ ചുംബനത്തിന്റെ ആവശ്യമില്ല: സെയ്ഫ് അലി ഖാന്‍
എഡിറ്റര്‍
Saturday 23rd November 2013 1:34pm

Saif-Ali-Khan

മുംബൈ: സെയ്ഫ് അലിഖാന്റെ അഭിപ്രായങ്ങള്‍ കേട്ട് ഭാര്യ കരീന കപൂര്‍ വരെ പുരികം ചുളിക്കുന്ന ലക്ഷണമാണുള്ളത്. അത്ര കടുപ്പത്തിലാണ് കക്ഷിയുടെ ഓരോ അഭിപ്രായവും.

ഇന്ത്യന്‍ ചിത്രങ്ങളില്‍ ചുംബനങ്ങളുടെ ആവശ്യമില്ലെന്നാണ് സെയ്ഫിന്റെ പുതിയ നിലപാട്. ഹം തും എന്ന ചിത്രത്തിലും സലാം നമസ്‌തേയിലുമെല്ലാം റാണി മുഖര്‍ജിയേയും പ്രീതി സിന്റയേയും ചുംബിച്ചതൊക്കെ കക്ഷി മറന്നെന്നാണ് തോന്നുന്നത്.

ഇന്ത്യന്‍ സിനിമയില്‍ ചുംബനരംഗങ്ങളില്ലാതെ തന്നെ പ്രണയ രംഗങ്ങള്‍ ചിത്രീകരിക്കാന്‍ കഴിയും. ചുംബനം സിനിമയില്‍ അനിവാര്യമാണെന്ന് കരുതുന്നില്ല. സെയ്ഫ് പറയുന്നു.

ചുംബന രംഗങ്ങളില്‍ ആരും കംഫര്‍ടബിള്‍ ആണെന്ന് തോന്നിയിട്ടില്ല. പ്രണയരംഗങ്ങള്‍ അതിരു കടക്കാതിരുന്നാല്‍ കാഴ്ച്ചക്കാരന് കംഫര്‍ടബിള്‍ ആയി സിനിമ കാണാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും സെയ്ഫ് പറയുന്നു.

തഷന്‍, ജബ് വി മെറ്റ്, 3 ഇഡിയറ്റ്‌സ് എന്നീ ചിത്രങ്ങളില്‍ ചുംബനരംഗങ്ങളില്‍ അഭിനയിച്ച കത്രീന കൈഫ് ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ക്യാമറയ്ക്ക് മുന്നില്‍ ചുംബിക്കാന്‍ തനിക്ക് താത്പര്യമില്ലെന്നാണ് സെയ്ഫ് പറയുന്നത്. അത് അനാവശ്യമാണെന്നും താരം പറയുന്നു. നമ്മുടെ സംസ്‌കാരം പഠിപ്പിക്കുന്നതും പൊതുയിടങ്ങളില്‍ ചുംബിക്കരുത് എന്നാണ്.

പ്രണയം പൊതു ഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കാനുള്ളതല്ലെന്നും സെയ്ഫ് പറയുന്നു.

Advertisement