നിങ്ങള്‍ക്ക് അലര്‍ജിയുണ്ടോ? എങ്കില്‍ ചുംബിക്കുന്നതോ, ചുംബനം സ്വീകരിക്കുന്നതോ ഒഴിവാക്കുന്നത് നന്നായിരിക്കും. ഒരു ചുംബനം കൊണ്ട് മുഖത്തിന്റെ ഭംഗികളയുന്നതിനേക്കാള്‍ നല്ലത് ചുംബിക്കാത്തതല്ലേ!
ഭക്ഷണത്തിന്റെയും മെഡിസിന്റെയും അലര്‍ജി ചുംബനത്തിലൂടെ പകരുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. പല്ലു വൃത്തിയായി തേക്കുന്നതിലൂടെയോ, ഭക്ഷണം കഴിച്ച ഉടനെ വായ വൃത്തിയാക്കുന്നതിലൂടെയോ ഇത് തടയാനിവില്ലെന്നാണ് അലര്‍ജി സ്‌പെഷലിസ്റ്റ് സാമി ബാണ പറയുന്നത്.

ഭക്ഷണത്തിന്റെയോ മരുന്നിന്റെയോ അലര്‍ജിയുള്ളവര്‍ക്ക് കിസ്സിങ് അലര്‍ജി സാധാരണമാണത്രേ.

ഇത് ചുണ്ടും തൊണ്ടയും തടിച്ചുവീങ്ങുന്നതിന് കാരണമാകുന്നു. കൂടാതെ ചൊറിച്ചലുണ്ടാവുക, വിണ്ടുകീറുക വായ പൊട്ടുക തുടങ്ങിയ അസ്വസ്ഥതകളും പിന്നാലെ വരും.
ഇനി ചുംബിക്കുന്വോള്‍ ഒന്നുകൂടി ആലോചിക്കുന്നത് നന്നായിരിക്കും.