എഡിറ്റര്‍
എഡിറ്റര്‍
ചുംബനത്തിന്‍ മധുര പ്രതിഷേധവുമായി മറൈന്‍ഡ്രൈവ്; പ്രതിഷേധം ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ
എഡിറ്റര്‍
Thursday 9th March 2017 5:15pm

 

കൊച്ചി: ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ ചുംബനസമരവുമായി കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍. സദാചാര ഗണ്ടായിസത്തിനെതിരെ ചുംബിച്ച് കൊണ്ടാണ് പ്രവര്‍ത്തകര്‍ മറൈന്‍ഡ്രൈവില്‍ ഒത്തുകൂടിയത്. യാതൊരു രഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണയില്ലാതെയാണ് യുവതീ യുവാക്കളും സാംസ്‌കാരിക പ്രവര്‍ത്തകരും ചുംബിച്ച് കൊണ്ട് മറൈന്‍ഡ്രൈവില്‍ പ്രതിഷേധിതക്കുന്നത്.

പ്രതിഷേധ സമരങ്ങള്‍ക്ക് തുടക്കമിട്ട തെരുവ് നാടകങ്ങളും കലാപ്രകടനങ്ങളും നേരത്തേ ആരംഭിച്ചു. സദാചാര ഗുണ്ടായിസത്തിനെതിരെ ചുംബന സമരം ആരംഭിച്ച കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ തന്നെയാണ് പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നത്.

ഇന്നലെ വൈകീട്ടായിരുന്നു മറൈന്‍ ഡ്രൈവില്‍ ഇരിക്കുകയായിരുന്ന യുവതീ യുവാക്കളെ പ്രകടനമായെത്തിയ ശിവസേന പ്രവര്‍ത്തകര്‍ ചൂരല്‍ കൊണ്ട് അടിച്ചതും ഭീഷണിപ്പെടുത്തിയതും. സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ സംഘടനകളുടെ നേതൃത്വത്തില്‍ രാവിലെ സ്‌നേഹ ഇരുപ്പ് സംഗമം മറൈന്‍ ഡ്രൈവില്‍ നടത്തിയിരുന്നു.

Advertisement