എഡിറ്റര്‍
എഡിറ്റര്‍
സിനിമയിലെ ചുംബനങ്ങള്‍ മോശമല്ല, അതും ഒരു കഥാപാത്രമാണ്: ശെല്‍വ
എഡിറ്റര്‍
Tuesday 25th June 2013 1:49pm

selva

പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി ശെല്‍വ സംവിധാനം ചെയ്യുന്ന ചിത്രമാണ് നാഡി തുടിക്കുതെടീ. തന്റെ മുന്‍ ചിത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരിക്കും പുതിയ ചിത്രമെന്നാണ് ശെല്‍വ പറയുന്നത്.

ഒരു പ്രണയ കഥയാണ് പുതിയ ചിത്രത്തില്‍ ശെല്‍വ പറയുന്നത്. നിഷ്‌കളങ്കമായ പ്രണയമാണ് ചിത്രത്തിന്റെ പ്രത്യേകതയെന്നും സംവിധായകന്‍ പറയുന്നു.

Ads By Google

ഫിജി ദ്വീപില്‍ നടക്കുന്ന കഥയാണ് ചിത്രത്തിലേത്. തമിഴില്‍ ആദ്യമായാണ് ഫിജി ദ്വീപില്‍ വെച്ച് ഒരു ചിത്രം എടുക്കുന്നത്.

പതിവ് പ്രണയ ഫോര്‍മുല തന്നെയാണ് ചിത്രത്തിലും. കമിതാക്കള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍. എന്നാല്‍ ഇതിനെ വ്യത്യസ്തമായ രീതിയിലാണ് സമീപിച്ചിരിക്കുന്നത്.

ചുംബനത്തിന് തന്റെ പുതിയ ചിത്രത്തില്‍ വലിയ പ്രാധാന്യമുണ്ട്. ചുംബനവും ഒരു കഥാപാത്രമാണ്. ചിത്രത്തിന്റെ തിരക്കഥയില്‍ ചുംബനത്തിനും പ്രത്യേക സ്ഥാനം നല്‍കിയിട്ടുണ്ടെന്നും സംവിധായകന്‍ പറയുന്നു.

ഇളയരാജയാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റും ഇളയരാജയുടെ സംഗീതമാണെന്നും സംവിധായകന്‍ പറയുന്നു.

Advertisement