പ്രമേയം കൊണ്ടും അവതരണം കൊണ്ടും കാസ്റ്റിങ് രീതിയിലെ സവിശേഷതയാലും ‘കിസ്മത് ‘ തികച്ചും വേറിട്ടൊരു സിനിമയാകുന്നു. ഒരു പോലീസ് സ്‌റ്റേഷന്‍ പാശ്ചാത്തലമാക്കി ഹൃദയ സ്പര്‍ശിയായ ഒരു പ്രണയ കഥ പറയുന്ന ‘കിസ്മത് ‘ അതോടൊപ്പം സാമൂഹിക നീതി എന്ന മുഖ്യധാരയില്‍ ചര്‍ച്ച ചെയ്യപ്പെടാത്ത പ്രധാന രാഷ്ട്രീയവും പറയുന്നു. അതും ഇന്നേ വരെ മലയാള സിനിമയില്‍ കാണാത്ത വിധം.


kismath-1


nazar-malik| ഫിലിം റിവ്യൂ: നാസര്‍ മാലിക് |


പ്രമേയം കൊണ്ടും അവതരണം കൊണ്ടും കാസ്റ്റിങ് രീതിയിലെ സവിശേഷതയാലും ‘കിസ്മത് ‘ തികച്ചും വേറിട്ടൊരു സിനിമയാകുന്നു. ഒരു പോലീസ് സ്‌റ്റേഷന്‍ പാശ്ചാത്തലമാക്കി ഹൃദയ സ്പര്‍ശിയായ ഒരു പ്രണയ കഥ പറയുന്ന ‘കിസ്മത് ‘ അതോടൊപ്പം സാമൂഹിക നീതി എന്ന മുഖ്യധാരയില്‍ ചര്‍ച്ച ചെയ്യപ്പെടാത്ത പ്രധാന രാഷ്ട്രീയവും പറയുന്നു. അതും ഇന്നേ വരെ മലയാള സിനിമയില്‍ കാണാത്ത വിധം.

സിനിമക്ക് വേണ്ടി ഒരു കഥാപാത്രത്തേയും സംവിധായകന്‍ സൃഷ്ടിക്കുന്നില്ല. പകരം സമൂഹത്തില്‍ നിന്നും  അഭ്രപാളികളിലേക്ക് ചില അരിക് ചേര്‍ക്കപെട്ടവരുടെ  ജീവിതങ്ങള്‍ പകര്‍ത്തുക മാത്രമാണ് ചെയ്തത്. അത്രത്തോളം റിയലിസ്റ്റിക് തലത്തില്‍ നിന്നുകൊണ്ടാണ് സംവിധായകന്‍ ഷാനവാസ് കെ ബാവകുട്ടി ചിത്രം ഒരുക്കിയിരിക്കുന്നത്

ഒരുമിച്ച് ജീവിക്കാനുള്ള അവകാശത്തിനായി പോലീസ് സംരക്ഷണം തേടി പോവുന്ന ‘ഇര്‍ഫാനെയും (ഷൈന്‍ നിഗം) അനിതയെയും (ശ്രുതി മേനോന്‍) കേന്ദ്രീകരിച്ചാണ് സിനിമ ഉടനീളം പുരോഗമിക്കുന്നതെങ്കിലും  കഥാ പാശ്ചാത്തലത്തോട് ചേര്‍ന്ന് നിന്ന് കൊണ്ട് തന്നെ മറ്റു പല കഥാപാത്രങ്ങളിലൂടെയും സാമൂഹിക നീതിയിലെ അധാര്‍മ്മിക രാഷ്ട്രീയത്തെയും പൊതുബോധത്തെയും വളരെ കൃതമായി നിര്‍വ്വചിക്കുവാന്‍ സംവിധായകന് കഴിഞ്ഞു എന്നതാണ് കിസ്മത്ത് എന്ന ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത. ഇരുത്തം വന്ന ഒരു സംവിധായകനെ പോലെ ഒരു ഘട്ടത്തില്‍ പോലും ആ സവിശേഷത ചോര്‍ന്ന് പോവാതെ സിനിമയില്‍ ആദ്യാവസാനം വരെ നില നിര്‍ത്താന്‍ കഴിഞ്ഞുവെന്നത് പ്രശംസനീയമാണ്.


വര്‍ത്തമാന രാഷ്ട്രീയത്തില്‍ വലിയ പ്രസക്തിയുണ്ടതിന്. ഇത് വരെ നില നിന്ന മലയാള സിനിമയിലെ പൊലീസ് സംസ്‌കാരത്തിന് അപാവാദമാണ് കിസ്മത്തിലെ പോലീസ് സ്‌റ്റേഷന്‍.ഇത്തരം അലിഖിതമായ സവര്‍ണ്ണ നിയമ വ്യവസ്ഥകള്‍ കൊണ്ട് പലരും നീതിക്കും ന്യായത്തിനും അതീതമായി രക്ഷപ്പെടുന്ന അതെ സമയം തന്നെയാണ് ജീവിതത്തിന്റെ രണ്ട് അറ്റം കൂട്ടി മുട്ടിക്കാന്‍ പാടുപെടുന്ന പല സാധാരണക്കാരും പോലീസ് ഭീകരതയുടെ ഇരയാവുന്നത്.


kismath-film

മദ്യപിച്ച് കലഹമുണ്ടാക്കി പൊലീസ് കസ്റ്റഡിയില്‍ എടുത്തയാളെ പൊലീസുകാരന്‍ ജാതിയുടെ മേന്മ പറഞ്ഞു കൊണ്ട് സാരോപദേശം നല്‍കി വിട്ടയക്കുന്ന അധികാര തലത്തിലെ സവര്‍ണ്ണ ഫ്യൂഡല്‍ വ്യവസ്ഥയെ മുതല്‍ സമൂഹത്തിലെ ജാതി മത ഭേദമന്യെ നിലനില്‍ക്കുന്ന സവര്‍ണ്ണ അവബോധത്തെ വരെ ചിത്രം ഇഴകീറി രേഖപ്പെടുത്തുണ്ട്. തന്റെ ജാതിയുടെ മേന്മ കൊണ്ടാണ് തന്നെ വിട്ടയച്ചതെന്നും അല്ലാതെ നീ ജാമ്യത്തില്‍ എടുക്കാന്‍ വന്നത് കൊണ്ടല്ല എന്നും മകനെ ഉദ്ദേശിച്ചുള്ള ആരോടെന്നില്ലാത്ത കഥാപാത്രത്തിന്റെ സംഭാഷണം നീതി ന്യായ വ്യവസ്ഥക്ക് എതിരെയുള്ള സവര്‍ണ്ണ ഫ്യുഡലിസത്തിന്റെ കൊഞ്ഞനം കുത്തലായാണ് പ്രേക്ഷകരില്‍ അനുഭവപ്പെടുക.

വര്‍ത്തമാന രാഷ്ട്രീയത്തില്‍ വലിയ പ്രസക്തിയുണ്ടതിന്. ഇത് വരെ നില നിന്ന മലയാള സിനിമയിലെ പൊലീസ് സംസ്‌കാരത്തിന് അപാവാദമാണ് കിസ്മത്തിലെ പോലീസ് സ്‌റ്റേഷന്‍. ഇത്തരം അലിഖിതമായ സവര്‍ണ്ണ നിയമ വ്യവസ്ഥകള്‍ കൊണ്ട് പലരും നീതിക്കും ന്യായത്തിനും അതീതമായി രക്ഷപ്പെടുന്ന അതെ സമയം തന്നെയാണ് ജീവിതത്തിന്റെ രണ്ട് അറ്റം കൂട്ടി മുട്ടിക്കാന്‍ പാടുപെടുന്ന പല സാധാരണക്കാരും പോലീസ് ഭീകരതയുടെ ഇരയാവുന്നത്. അന്യസംസ്ഥാന തൊഴിലാളിയായ ആസാം സ്വദേശി തൊട്ട് സസ്‌പെന്‍ഷനില്‍ നിന്ന് പൊലീസുകാരനെ രക്ഷിക്കുവാന്‍ ഇരയാക്കപ്പെടുന്ന സാധാരണക്കാരനായ വര്‍ക്ക് ഷോപ്പ് ജീവനക്കാരന്‍ വരെയുണ്ട് ഇരകളുടെ ഗണത്തില്‍.

അടുത്ത പേജില്‍ തുടരുന്നു