Categories

മ­മ­ത­യു­ടെ മ­ധ്യ­സ്ഥ­ത­യില്‍ ചര്‍­ച്ച­യാകാം: മാ­വോ­യി­സ്­റ്റുകള്‍

ന്യൂ­ദല്‍ഹി: റെ­യില്‍­വേ­മന്ത്രി മമ­താ ബാ­നര്‍­ജി­യുടേയോ സ്വാ­മി അ­ഗ്നി­വേ­ശിന്റേയോ മ­ധ്യ­സ്ഥ­ത­യില്‍ സ­മാ­ധാ­ന­ചര്‍­ച്ച­കള്‍­ക്ക് ത­യ്യാ­റാ­ണെ­ന്ന് മാ­വോ­യി­സ്­റ്റു­കള്‍ വ്യ­ക്ത­മാക്കി. കൊല്‍­ക്ക­ത്ത­യി­ലെ ചി­ല മാ­ധ്യ­മ­സ്ഥാ­പ­ന­ങ്ങ­ളി­ലേ­ക്ക് മാ­വോ­യി­സ്­റ്റ് നേ­താ­വ് കി­ഷന്‍­ജി­യു­ടെ പേ­രില്‍ വ­ന്ന ഓ­ഡിയോ ടേ­പ്പി­ലാ­ണ് ഇ­ക്കാര്യം വ്യ­ക്ത­മാ­ക്കി­യി­രി­ക്കു­ന്നത്. മാ­വോ­യി­സ്­റ്റുകള്‍ അ­ക്ര­മപാ­ത വെ­ടി­ഞ്ഞ് ചര്‍ച്ച­ക്ക് ത­യ്യാ­റാ­ക­ണ­മെ­ന്ന് പ്ര­ധാ­ന­മന്ത്രി തന്റെ സ്വാ­ത­ന്ത്ര്യ­ദി­ന­പ്ര­സം­ഗ­ത്തില്‍ വ്യ­ക്ത­മാ­ക്കി­യി­രു­ന്നു.

മമ­താ ബാ­നര്‍­ജി­യുടേ­യോ, സ്വാ­മി അ­ഗ്നി­വേ­ശിന്റേയോ മ­ധ്യ­സ്ഥ­ത­യില്‍ ചര്‍­ച്ച­ക്ക ത­യ്യാ­റാ­ണ്. അ­ക്ര­മ­ത്തി­ന്റെ പാ­ത പി­ന്തു­ട­രാന്‍ ആ­ഗ്ര­ഹ­മില്ല. ഇ­തി­നാ­യി മൂ­ന്നു­മാ­സ­ത്തെ വെ­ടി­നിര്‍­ത്ത­ലില്‍­ ഏര്‍­പ്പെ­ടാനും സ­ന്ന­ദ്ധ­രാണ്. എ­ന്നാല്‍ ഏ­ക­പ­ക്ഷീ­യമാ­യ വെ­ടി­നിര്‍­ത്ത­ലി­നു ത­യ്യാ­റ­ല്ല. മാ­വോ­യി­സ്­റ്റ് നേ­താ­വ് ആ­സാ­ദി­ന്റെ കൊ­ല­പാ­ത­ക­ത്തില്‍ ജു­ഡീ­ഷ്യല്‍ അ­ന്വേഷ­ണം ആ­വ­ശ്യ­മാ­ണെന്നും ഓഡിയോ ടേ­പ്പില്‍ പ­റ­യു­ന്നു. മാ­വോ­വാ­ദി­ക­ളു­ടെ തീ­രു­മാന­ത്തെ സ്വാഗ­തം ചെ­യ്യു­ന്നെ­ന്ന് ആ­ഭ്യ­ന്ത­ര സെ­ക്രട്ട­റി ജി കെ പി­ള്ള അ­ഭി­പ്രാ­യ­പ്പെട്ടു. മാ­വോ­യി­സ്­റ്റു­കള്‍ അ­ക്ര­മപാ­ത വെ­ടി­യ­ണ­മെ­ന്നു ത­ന്നെ­യാ­ണ് കേ­ന്ദ്ര­സര്‍­ക്കാ­റി­ന്റെ നി­ല­പാ­ട്.

ത്രി­ണ­മൂല്‍ കോണ്‍­ഗ്ര­സ് എം പി ക­ബീര്‍ സുമന്‍, എ­ഴു­ത്തു­കാ­രി അ­രുന്ധ­തി റോയ്, മ­നു­ഷ്യാ­വകാ­ശ പ്ര­വര്‍­ത്ത­കരാ­യ ഗൗ­തം ന­വാല്‍­ഖ, ബി ഡി ശര്‍­മ എ­ന്നി­വ­രെയും മ­ധ്യ­സ്ഥ­രാ­യി സ്വീ­ക­രി­ക്കാന്‍ ഒ­രു­ക്ക­മാ­ണെന്നും കി­ഷന്‍­ജി പ­റ­യുന്നു. സു­രക്ഷാ­സൈ­നി­കര്‍­ക്കു നേ­രേ ഉണ്ടാ­യ അ­തി­ക്ര­മ­ങ്ങ­ളു­ടെ പ­ശ്ചാ­ത്ത­ല­ത്തി­ലാ­ണ് മാ­വോ­യി­സ്­റ്റു­കള്‍ അ­ക്ര­മപാ­ത വെ­ടി­യ­ണ­മെ­ന്ന് പ്ര­ധാ­ന­മന്ത്രി ആ­വ­ശ്യ­പ്പെ­ട്ടത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.