ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരത്തിന് 09734695789 എന്ന നമ്പറില്‍ താനുമായി നേരിട്ട് സംസാരിയ്ക്കാമെന്ന് പ്രമുഖ മാവോവാദി നേതാവ് കിഷന്‍ജി അറിയിച്ചു. മാവോവാദികളുമായി ഉപാധികളോടെ ചര്‍ച്ചയ്ക്കില്ലെന്നും വെടിനിര്‍ത്തലിന് തയ്യാറാണെങ്കില്‍ ഇക്കാര്യം അവര്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ ഫാക്‌സ് മുഖേന അറിയിയ്ക്കാമെന്നുമുള്ള ചിദംബരത്തിന്റെ പ്രസ്താവനക്ക് മറുപടി നല്‍കുകയായിരുന്നു കിഷന്‍ജി. ആഭ്യന്തര മന്ത്രി ഫാക്‌സ് നമ്പറും നല്‍കിയിരുന്നു.

വെടിനിര്‍ത്തലിനെ സംബന്ധിച്ച് വ്യക്തമായി അറിയണമെങ്കില്‍ ആഭ്യന്തര മന്ത്രിക്ക് എന്റെ സ്വന്തം നമ്പറില്‍ വിളിയ്ക്കാം. വിളിയ്ക്കുന്നുണ്ടങ്കില്‍ ഫെബ്രുവരി 25 ന് അഞ്ച് മണിയ്ക്ക് ശേഷമായിരിയ്ക്കണം. ഫെബ്രുവരി 25 ക്തസാക്ഷി ദിനമായാണ് മാവോവാദികള്‍ ആചരിയ്ക്കുന്നത്. അതിനാലാണ് അതേ ദിവസം തന്നെ വിളിയ്ക്കാന്‍ മന്ത്രിയോടാവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Subscribe Us:

എന്നാല്‍ കിഷന്‍ജിയുടെ പ്രസ്താവനയോട് സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. ചര്‍ച്ചയ്ക്ക് തയ്യാറാണെങ്കില്‍ ആഭ്യന്തര മന്ത്രാലയത്തിലേയ്ക്ക് ഫാക്‌സ് ചെയ്യണമെന്നും പ്രധാനമന്ത്രിയുമായി ആലോചിച്ച് തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്ന നിലപാടിലാണ് ആഭ്യന്തര മന്ത്രാലയം.