കവരത്തി: ലക്ഷദ്വീപിലെ കില്‍ത്താന്‍ ദ്വീപില്‍ പ്ലസ് ടു സ്‌കൂളില്‍ അധ്യാപകരെ ിയമിക്കണമെന്നാവശ്യപ്പെട്ടുണ്ടായ വിദ്യാര്‍ത്ഥി പ്രക്ഷോഭം അക്രമത്തില്‍ കലാശിച്ചു. പ്രക്ഷോഭം നടത്തിയ വിദ്യാര്‍ത്ഥികളെ പിരിച്ചുവിടാനായി പോലീസ് ആകാശത്തേക്ക് വെടിവെച്ചു.

സ്‌കൂളിലെ പ്ലസ്ടു ബാച്ചില്‍ ആവശ്യത്തിന് അധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സമരത്തിലാണ്. സംഘര്‍ഷസ്ഥിതി കണക്കിലെടുത്ത് ദ്വീപിലെ നാല് സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.