എഡിറ്റര്‍
എഡിറ്റര്‍
‘ആരാണ് അവളെ ചീത്തയാക്കുന്നത്? ‘പാകിസ്ഥാനല്ല തന്റെ അച്ഛനെ കൊന്നതെന്നു പറഞ്ഞ കാര്‍ഗില്‍ രക്തസാക്ഷിയുടെ മകളെക്കുറിച്ച് കിരണ്‍ റിജിജു
എഡിറ്റര്‍
Monday 27th February 2017 4:09pm

ന്യൂദല്‍ഹി: പാകിസ്ഥാനല്ല യുദ്ധമാണ് തന്റെ അച്ഛനെ കൊലപ്പെടുത്തിയതെന്നു വിളിച്ചു പറഞ്ഞ കാര്‍ഗില്‍ രക്തസാക്ഷിയുടെ മകള്‍ ഗുര്‍മേഹര്‍ കൗറിന്റെ നിലപാടിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി കിരണ്‍ റിജിജു. ഗുര്‍മേഹറിന്റെ മനസിലെ ആരോ ചീത്തയാക്കുകയാണെന്നാണ് റിജിജു പറയുന്നത്. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം.

‘ഈ പെണ്‍കുട്ടിയുടെ മനസിനെ ആരാണ് കളങ്കപ്പെടുത്തുന്നത്? ശക്തമായ സായുധസൈന്യം യുദ്ധം തടയും. ഇന്ത്യ ആരെയും ആക്രമിച്ചിട്ടില്ല. പക്ഷെ ദുര്‍ബലയായ ഇന്ത്യ എപ്പോഴും അതിക്രമിച്ചു കടക്കപ്പെട്ടിട്ടേയുള്ളൂ.’ റിജിജു കുറിച്ചു.


Must Read: എവിടെപ്പോയി 96ലെ പിണറായി വിജയനെന്ന് പി.സി ജോര്‍ജ്; തെറ്റുചൂണ്ടിക്കാട്ടിയാല്‍ തിരുത്തുമെന്ന് മുഖ്യമന്ത്രി 


‘എനിക്ക് എ.ബി.വി.പി’ യെ ഭയമില്ല എന്നു പ്രഖ്യാപിക്കുന്ന കാമ്പെയ്‌നുമായി ഗുര്‍മേഹര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെ ഗുര്‍മേഹറിനെതിരെ ബലാത്സംഗ ഭീഷണിയുമായി എ.ബി.വി.പിയും രംഗത്തെത്തിയിരുന്നു.

ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഗുര്‍മേഹര്‍ മുമ്പ് യുദ്ധത്തിനെതിരെ നടത്തിയ കാമ്പെയ്‌നും ചര്‍ച്ചയായത്. യുദ്ധത്തിനെതിരെ പുറത്തിറക്കിയ വീഡിയോയില്‍ ‘തന്റെ അച്ഛനെ കൊന്നത് പാകിസ്ഥാനല്ല, യുദ്ധമാണ്’ എന്ന് ഗുര്‍മേഹര്‍ പ്ലക്കാര്‍ഡിലൂടെ പറയുന്നുണ്ടായിരുന്നു.


Also Read: പീറ പന്തുകളിക്കാരാ, ഈ ധീരയുടെ കണ്ണില്‍ നോക്കി വര്‍ത്തമാനം പറയുകയെന്നത് നീ കൂട്ടിയാല്‍ കൂടുന്ന കണക്കല്ല


ഇതിനെതിരെ പരിഹസിച്ച് രംഗത്തുവന്ന ക്രിക്കറ്റ് താരം സെവാഗിന്റെ നടപടി ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കിരണ്‍ റിജിജുവിന്റെ പ്രതികരണം വന്നിരിക്കുന്നത്.

Advertisement