എഡിറ്റര്‍
എഡിറ്റര്‍
സൈനികര്‍ മരിക്കുമ്പോള്‍ ആഘോഷിക്കുന്നവരാണ് ഇടതുപക്ഷമെന്ന് കേന്ദ്രമന്ത്രി റിജിജു
എഡിറ്റര്‍
Tuesday 28th February 2017 3:43pm

 

ന്യൂദല്‍ഹി: ദല്‍ഹി സര്‍വകലാശാലയില്‍ എ.ബി.വി.പി അക്രമത്തിനെതിരെ സമരം നടത്തുന്ന ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി കിരണ്‍ റിജിജു.

1962ല്‍ ഇന്ത്യാ-ചൈന യുദ്ധത്തില്‍ നമ്മുടെ സൈനികര്‍ മരിച്ചപ്പോള്‍ ആഘോഷിക്കുകയും ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്തവരാണ് ഇടതുപക്ഷം. ഗുര്‍മെഹറിന്റെ മനസ് ചീത്തയാക്കുന്നത് ഇടതുപക്ഷമാണെന്നും റിജിജു പറഞ്ഞു.

ഇപ്പോള്‍ ആരെങ്കിലും ദേശവിരുദ്ദ മുദ്രാവാക്യങ്ങള്‍ വിളിച്ചാല്‍ നിയമം ഉപയോഗിച്ച് അവരെ നേരിടും. എല്ലാവര്‍ക്കും അഭിപ്രായ സ്വതന്ത്ര്യമുണ്ട്. പക്ഷെ രാജ്യത്തെ നിയമങ്ങള്‍ക്കനുസരിച്ചാകണമെന്നും റിജിജു പറഞ്ഞു.


Read more: എ.ബി.വി.പിയെ ഉപയോഗിച്ച് ബി.ജെ.പി സര്‍വകലാശാലകള്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നു: ആം ആദ്മി പാര്‍ട്ടി


എ.ബി.വി.പിക്കെതിരായ ക്യാംപെയിനില്‍ നിന്ന് ഗുര്‍മെഹര്‍ പിന്മാറിതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ക്ക് അഭിപ്രായം പറയാനുള്ള സ്വതന്ത്ര്യമുണ്ടെന്നും ശല്ല്യപ്പെടുത്തരുതെന്നും റിജിജു പറഞ്ഞു.

അതേ സമയം എ.ബി.വി.പി ആക്രമണത്തിനെതിരെ ദല്‍ഹി സര്‍വകലാശാല നോര്‍ത്ത് ക്യാമ്പസില്‍ ജെ.എന്‍.യു-ദല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥികള്‍ പ്രതിഷേധപ്രകടനം നടത്തുകയാണ്.

Advertisement