ഹൈദരാബാദ്: ആന്ധ്രയില്‍ കിരണ്‍കുമാര്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ അധികാരകലഹം തുടങ്ങി. അധികാരമേറ്റ് 24 മണിക്കൂറിനുള്ളില്‍തന്നെ മന്ത്രിസഭയിലെ വട്ടവസന്ത കുമാര്‍ രാജിവച്ചു. വകുപ്പ് വിഭജനത്തിലെ പ്രശ്‌നം അവസാനിച്ചില്ലെങ്കില്‍ ഇനിയും രാജിയുണ്ടായേക്കുമെന്നാണ് സൂചന.

കിരണ്‍കുമാര്‍ മന്ത്രിസഭയില്‍ ടൂറിസം വകുപ്പായിരുന്നു വസന്തകുമാറിന് അനുവദിച്ചിരുന്നത്. എന്നാല്‍ ഇതില്‍ പ്രതിഷേധിച്ച് വസന്തകുമാര്‍ രാജിവയ്ക്കുകയായിരുന്നു. അതിനിടെ വകുപ്പുവിഭജനത്തില്‍ പ്രതിഷേധിച്ച് എട്ടുമന്ത്രിമാര്‍കൂടി രാജിവച്ചേക്കുമെന്ന് സൂചനയുണ്ട്.