ഹൈദരാബാദ്: ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയായി മുന്‍സ്പീക്കര്‍ കിരണ്‍കുമാര്‍ റെഡ്ഡി സത്യപ്രതിഞ്ജ ചെയ്തു. രാജ്ഭവന്‍ ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഇ.എസ്.എല്‍ നരസിംഹന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

ഹൈക്കമാന്റ് പ്രതിനിധികളായ വീരപ്പമൊയ്‌ലി, ഗുലാം നബി ആസാദ്, സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി റോസയ്യ, കോണ്‍ഗ്രസ് നേതാക്കള്‍, എം.എല്‍. എമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

മുഖ്യമന്ത്രിയായിരുന്നകെ.റോസയ്യ ഇന്ന് രാജിവച്ച സാഹചര്യത്തിലാണ് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത്.

അന്തരിച്ച മുന്‍ മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഢിയുടെ മകന്‍ ജഗന്‍ മോഹന്‍ റെഡ്ഢിയുടെ ചാനലായ സാക്ഷിയില്‍ രണ്ടുദിവസം മുന്‍പ് സംപ്രേഷണം ചെയ്ത പരിപാടിയാണ് റോസയ്യയുടെ രാജിയിലെത്തിച്ചത്. കോണ്‍ഗ്രസ് നേതാക്കളായ സോണിയാഗാന്ധി, മന്‍മോഹന്‍ സിങ് എന്നിവരെ പരിപാടിയില്‍ വിമര്‍ശിച്ചിരുന്നു