എഡിറ്റര്‍
എഡിറ്റര്‍
കിരണ്‍ ബേദിയുടെ വോട്ട് നരേന്ദ്ര മോഡിയ്ക്ക്
എഡിറ്റര്‍
Friday 10th January 2014 9:18am

hazare-kiran-bedi

ന്യൂദല്‍ഹി: ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയെ അനുകുലിച്ച് ആം ആദ്മി പാര്‍ട്ടി അനുകൂലിയായിരുന്ന ഐ.പി.എസ് ഓഫീസര്‍ കിരണ്‍ ബേദി.

സുസ്ഥിരത, നല്ല ഭരണനിര്‍വഹണം, ഉത്തരവാദിത്വമുള്ള ഭരണകൂടം ഇതൊക്ക ചേര്‍ന്ന ഇന്ത്യയെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഒരു സ്വതന്ത്ര വോട്ടര്‍ എന്ന നിലയ്ക്ക് എന്റെ വോട്ട് നരേന്ദ്ര മോഡിക്കാണ്. കിരണ്‍ ബേദി ട്വീറ്റ് ചെയ്തു.

രാഷ്ട്രീയ വ്യവസ്ഥിതിയില്‍ നല്ല മാറ്റങ്ങള്‍ കൊണ്ടുവന്ന അരവിന്ദിനെയും അംആദ്മിയെയും ദൈവം അനുഗ്രഹിക്കട്ടെയെന്ന് അവര്‍ പറഞ്ഞിരുന്നു.

രാംലീല മൈതാനിയില്‍ ഒരു ലക്ഷത്തോളം പേര്‍ പങ്കെടുത്ത സത്യപ്രതിജ്ഞ ചടങ്ങിലേക്ക് കിരണ്‍ ബേദിയെ അരവിന്ദ് കെജ്‌രിവാള്‍ ക്ഷണിച്ചിരുന്നെങ്കിലും അവര്‍ പങ്കെടുത്തിരുന്നില്ല.

ബേദിയുടെ പ്രസ്താവന ആശ്ചര്യമുണര്‍ത്തിയിട്ടുണ്ടെങ്കിലും ഇതിന് മുന്‍പും അവര്‍ മോഡിയെ അനുകൂലിച്ച് സംസാരിച്ചിട്ടുണ്ട്.

നരേന്ദ്ര മോഡി ഗുജറാത്തില്‍ നല്ല വികസനങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെന്നും ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശം ചെയ്തത്  ജനങ്ങള്‍ക്കിടയില്‍ വോട്ട് സംബന്ധിച്ച് കൂടുതല്‍ വ്യക്തത ഉണ്ടാക്കിയിട്ടുണ്ടെന്നും അവര്‍ അഹമ്മദാബാദില്‍ നടന്ന ഒരു പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

Advertisement