എഡിറ്റര്‍
എഡിറ്റര്‍
അഴിമതി തടയാന്‍ പൂനം പാണ്ഡെ വരുമോ….
എഡിറ്റര്‍
Saturday 2nd June 2012 1:11pm

പറഞ്ഞവാക്കു പാലിക്കുന്നതില്‍ നമ്മുടെ രാഷ്ട്രീയക്കാരെക്കാള്‍ മിടുക്കിയാണ് പൂനമെന്ന് എല്ലാവര്‍ക്കുമറിയാം. ഹസാരെ സംഘവും പൂനത്തിന്റെ സ്വാധീനം തിരിച്ചറിഞ്ഞെന്നാണ് തോന്നുന്നത്.

ഹസാരെയുടെ നിരാഹാരം കൊണ്ടൊന്നും രാജ്യത്തെ അഴിമതി തടയാന്‍ പറ്റില്ലെന്ന തിരിച്ചറിവാണോ അതോ സംഘത്തിന്റെ ജനപ്രീതി കുറഞ്ഞതാണോ കിരണ്‍ബേദിയെ പൂനത്തെ സമീപിക്കാന്‍ പ്രേരിപ്പിച്ചതെന്നറിയില്ല. എന്തായാലും സംഘത്തില്‍ ചേരാന്‍ പൂനത്തെ അവര്‍ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

പൂനത്തിലൂടെ അഴിമതിക്കെതിരായി ഹസാരെ സംഘം നടത്തുന്ന പരിശ്രമങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജം നല്‍കാനാണ് കിരണ്‍ബേദി ലക്ഷ്യമിടുന്നത്. പ്രത്യേകിച്ച് സംഘത്തിലേക്ക് കൂടുതല്‍ യുവാക്കളെ ആകര്‍ഷിക്കാന്‍ വേണ്ടിയാണ് ബേദിയുടെ ശ്രമം.

ക്രിക്കറ്റ് കളിക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് തുണിയുരിയുമെന്ന പ്രഖ്യാപനത്തോടെയാണ് പൂനം ശ്രദ്ധിക്കപ്പെടുന്നത്. പൂനയുടെ ഈ പ്രശസ്തി അഴിമതിക്കെതിരെ എങ്ങനെ ഉപയോഗിക്കാമെന്നാണ് ഹസാരെ സംഘം പരിശോധിക്കുന്നത്.

Advertisement