‘പോലീസിന്റെ നിര്‍ദേശങ്ങളൊന്നും തന്നെ ഭരണഘടനാനുസൃതമല്ല. അവര്‍ പറയുന്നതുപോലെ നിരാഹാരം ചുരുക്കാനോ, ആള്‍ക്കാരുടെ എണ്ണം കുറയ്ക്കാനോ, വാഹനങ്ങള്‍ കുറയ്ക്കാനോ കഴിയില്ല. ഒരു ട്രാഫിക് പോലീസിനോ, അല്ലെങ്കില്‍ സത്യാഗ്രഹവേദിയിലെ വളണ്ടിയേഴ്‌സിനോ ഇത് സാധ്യമല്ല. എനിക്ക് തോന്നുന്നത് ഇത് തീര്‍ത്തും ഭരണഘനടാവിരുദ്ധമാണ്. ഇത് ദല്‍ഹി പോലീസ് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതാണ്. ‘

‘സമാധാനപരമായി ഞാന്‍ പ്രവര്‍ത്തിക്കുന്നിടത്തോളം എന്റെ അവകാശങ്ങളെ നിയന്ത്രിക്കാനുള്ള അധികാരം നിങ്ങള്‍ക്കില്ല. നോ പറയാന്‍ എന്നെ നിര്‍ബന്ധിക്കുക വഴി നിങ്ങളെന്റെ അവകാശത്തെ ഹനിക്കുകയാണ് ചെയ്യുന്നത്.’

‘അവര്‍ അനുമതി നിഷേധിച്ചാലും ഞങ്ങള്‍ സമരം നടത്തും. വേണ്ടിവന്നാല്‍ അറസ്റ്റ് വരിക്കാനും തയ്യാറാണ്. മൂന്നുദിവസമായി സമരം ചുരുക്കണമെന്നോ, സമരത്തില്‍ പങ്കാളികളാവുന്നവരുടെ എണ്ണം കുറയ്ക്കണമെന്നോ പറയാനുള്ള അധികാരം പോലീസിനില്ല. ദല്‍ഹി പോലീസ് ട്രാഫിക് നിയന്ത്രിക്കുകയാണ് വേണ്ടത്. പോലീസിന് ഇത് സാധിക്കും. ദല്‍ഹി പോലീസിന്റെ കഴിവ് കുറച്ചുകാട്ടുകയല്ല വേണ്ടത്.’