ന്യൂ ദല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ ചാരനെപ്പോലെയാണ് സ്വാമി അഗ്നിവേശ് അണ്ണാ ഹസാരെയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചതെന്ന് കിരണ്‍ ബേദി. സ്വകാര്യ ടെലിവിഷന്‍ ചാനലില്‍ സംസാരിക്കുകയായിരുന്നു കിരണ്‍ ബേദി.

കപില്‍ സിബലുമായി അഗ്നിവേശ് സംസാരിക്കുന്നതിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. സിബലുമായി നേരിട്ട് ബന്ധമുണ്ടായിരുന്നുവെന്നതിന് തെളിവാണിതെന്ന് കിരണ്‍ ബേദി ചൂണ്ടിക്കാട്ടി.

കിരണ്‍ ബേദിയും അരവിന്ദ് കെജ്‌രിവാളുമില്ലെങ്കില്‍ ഹസാരെയുടെ നിരാഹാര സമരം നേരത്തെ അവസാനിക്കുമായിരുന്നുവെന്നുള്ള അഗ്നിവേശിന്റെ വിമര്‍ശനത്തോട്, സ്വന്തം വിശ്വാസ്യത സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനാണ് അഗ്നിവേശ് ഇങ്ങിനെ പറയുന്നതെന്നും കിരണ്‍ ബേദി പറഞ്ഞു.