Categories

കിംഗ്‌സ് കപ്പ് ഫൈനലില്‍ റയല്‍ ബാര്‍സയെ നേരിടും

മാഡ്രിഡ്: കിംഗ്‌സ് കപ്പ് ഫൈനലില്‍ റയല്‍ മാഡ്രിഡും ബാര്‍സലോണയും തമ്മില്‍ ഏറ്റുമുട്ടും. സെവിയ്യയെ 2-0ന് തകര്‍ത്തുവിട്ടാണ് റയല്‍ ഫൈനലിലെത്തിയത്.

റയല്‍ മാഡ്രിഡിലെത്തിയ സ്‌ട്രൈക്കര്‍ ഇമ്മാനുവേല്‍ അഡബയോറാണ് മൗറീന്യോയുടെ ടീമിന് ആദ്യഗോള്‍ സമ്മാനിച്ചത്. കളിയുടെ എണ്‍പത്തിയൊന്നാം മിനുറ്റില്‍ മധ്യനിരതാരം മെസൂട്ട് ഒസിലാണ് റയലിന്റെ രണ്ടാംഗോള്‍ നേടിയത്.

അല്‍മേറയെ 3-0ന് തോല്‍പ്പിച്ചാണ് ബാര്‍സ ഫൈനലിലെത്തിയത്. കഴിഞ്ഞതവണ റയലിനെ 5-0ന് തകര്‍ത്തതിന്റെ ആത്മവിശ്വാസവുമാണ് ബാര്‍സ കളിക്കാനിറങ്ങുക. 2004നു ശേഷം ഇതാദ്യമായാണ് റയല്‍ കിംഗ്‌സ് കപ്പ് ഫൈനലിലെത്തുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.