ന്യൂയോര്‍ക്ക്: വരുമാനം വര്‍ധിപ്പിച്ച് കടബാധ്യത കുറക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ആഗോള ഭീമന്‍ എയര്‍ലൈന്‍സ് കമ്പനിയായ വണ്‍വേള്‍ഡിന്റെ ഭാഗമാകുന്നു. അടുത്ത വര്‍ഷം ഫെബ്രുവരിയോടെയാണ് ഇതുസംബന്ധിച്ച കരാര്‍ പ്രകാരം ഇരു കമ്പനികളും പ്രവര്‍ത്തനം ആരംഭിക്കുക.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നും ഒരു ആഗോള എയര്‍ലൈന്‍ കമ്പനിയോട് ചേരുന്ന ആദ്യ കമ്പനിയാകുകയാണ് ഇതോടെ കിങ്ഫിഷര്‍. കിങ്ഫിഷറിനോടൊപ്പം എയര്‍ബെര്‍ലിനും മലേഷ്യ എയര്‍ലൈന്‍സും അടുത്ത വര്‍ഷം വണ്‍വേള്‍ഡിനൊപ്പം ചേരുന്നുണ്ട്.

ജോയിന്റ് നെറ്റ്‌വര്‍ക്ക് വഴി ലോകത്ത് എല്ലായിടത്തേക്കും അതിരുകളില്ലാതെ യാത്ര ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കുന്നതെന്ന് കമ്പനി വൃത്തങ്ങള്‍ പറയുന്നു. വണ്‍വേള്‍ഡിനൊപ്പം ചേരുന്നതോടെ തങ്ങളുടെ നിര്‍ത്തേണ്ടി വന്ന സര്‍വ്വീസുകള്‍ പുനരാരംഭിക്കാന്‍ സാധിക്കുമെന്നാണ് കിങ്ഫിഷര്‍ ഉടമ വിജയ് മല്യ കരുതുന്നത്. ഇതിലൂടെ സാമ്പത്തിക ബാധ്യതകളില്‍ നിന്ന് കരകയറാന്‍ കഴിയുമെന്ന് തന്നെ കമ്പനി വിശ്വസിക്കുന്നു.

Malayalam News
Kerala News in English