മുംബൈ: കിങ്ഫിഷര്‍ എയര്‍ലൈന്‍സ് വിമാനക്കമ്പനികളുടെ മാര്‍ക്കറ്റ് ഷെയറില്‍ അഞ്ചാം സ്ഥാനത്തേക്ക് താഴ്ന്നു. കഴിഞ്ഞ മാസം കിങ്്ഫിഷര്‍ മൂന്നാം സ്ഥാനത്തായിരുന്നു. ബജറ്റ് എയര്‍ലൈന്‍ കമ്പനിയായ ഗോ എയര്‍ലൈന്‍സ് മാത്രമാണ് കിങ്ഫിഷറിനു പിന്നിലുള്ളത്.

വിമാനക്കമ്പനികളുടെ മാര്‍ക്കറ്റ് ഷെയറില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ജെറ്റ് എയര്‍വേയ്‌സാണ്. 27.1 ശതമാനമാണ് അവരുടെ വിഹിതം. കിങ്ഫിഷറിന്റെ വിപണി വിഹിതം 14 ശതമാനമാണ്.

മൂക്കറ്റം കടത്തിലാണ്ടു കിടക്കുന്ന കിങ്ഫിഷറിന് ഇത് തിരിച്ചടിയാണ്. വരുമാനം വര്‍ധിപ്പിച്ച് കടബാധ്യത കുറക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ആഗോള ഭീമന്‍ എയര്‍ലൈന്‍സ് കമ്പനിയായ വണ്‍വേള്‍ഡിന്റെ ഭാഗമാകുന്നു വാര്‍ത്ത അടുത്തിടെ പുറത്തു വന്നിരുന്നു.

Malayalam News
Kerala News in English