എഡിറ്റര്‍
എഡിറ്റര്‍
കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ നഷ്ടം 651 കോടി
എഡിറ്റര്‍
Sunday 12th August 2012 4:33pm

ന്യൂദല്‍ഹി: സ്വകാര്യ വിമാനക്കമ്പനിയായ കിങ്ഫിഷറിന്റെ നഷ്ടം 651 കോടി. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ നഷ്ടം 264 കോടിയായിരുന്നു.
വിജയ് മല്യയുടെ ഉടമസ്ഥതയില്‍ 2005 ലാണ് കിങ്ഫിഷര്‍ സ്ഥാപിതമാകുന്നത്. അതിനുശേഷം ഇതുവരെ കമ്പനി ലാഭം നേടിയിരുന്നില്ല. വിമാന ഇന്ധനത്തിനുള്ള ഉയര്‍ന്ന നികുതി, ഉയര്‍ന്ന നിരക്കുകള്‍, എന്നിവയാണ് കിങ്ഫിഷറിനെ നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തിച്ചത്.

Ads By Google

അതേസമയം, അഞ്ചുമാസത്തോളമായി ശമ്പളം നല്‍കുന്നതില്ലെന്നാരോപിച്ച് കമ്പനിയിലെ ഒരു വിഭാഗം ജീവനക്കാര്‍ വീണ്ടും സമരമാരംഭിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ഏതാനും സര്‍വ്വീസുകള്‍ റദ്ദാക്കിയിരിക്കുകയാണ്.

എന്നാല്‍, കമ്പനി ഫണ്ട് സമാഹരണത്തിനുള്ള ശ്രമത്തിലാണെന്നും ഉടന്‍ ശമ്പളം നല്‍കുമെന്നുമാണ് വിജയ് മല്യയുടെ നിലപാട്. കമ്പനിയുടെ ഇപ്പോഴത്തെ നടപടികളില്‍ തൃപ്തരല്ലെങ്കില്‍ ജീവനക്കാര്‍ക്ക് പിരിഞ്ഞുപോകാമെന്നും അദ്ദേഹം അറിയിച്ചു.

Advertisement