മുംബൈ: ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് കിങ്ഫിഷര്‍ പൈലറ്റുമാര്‍ വീണ്ടും സമരത്തിന് ഒരുങ്ങുന്നു. മുംബൈ ആസ്ഥാനമായുള്ള പൈലറ്റുമാരാണ് സമരത്തിന് ഒരുങ്ങുക.

Ads By Google

Subscribe Us:

ശമ്പളക്കുടിശ്ശിക പൂര്‍ത്തിയാക്കാമെന്ന്  മാനേജ്‌മെന്റ് കഴിഞ്ഞ മാര്‍ച്ചില്‍ നല്‍കിയ വാക്ക് ഇതുവരെ പാലിച്ചില്ലെന്ന് പൈലറ്റുമാര്‍ ആരോപിക്കുന്നു. മാര്‍ച്ച് മാസം മുതല്‍ കിങ്ഫിഷറിലെ പൈലറ്റുമാര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും ശമ്പളം മുടങ്ങിയിരിക്കുകയാണ്.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അവസരത്തില്‍ പൈലറ്റുമാരുടെ സമരം കിങ്ഫിഷറിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. നേരത്തേ നിരവധി വിമാനങ്ങള്‍ പൈലറ്റുമാരുടെ സമരത്തെ തുടര്‍ന്ന് കിങ്ഫിഷറിന് റദ്ദാക്കേണ്ടി വന്നിരുന്നു.