മുംബൈ: സാമ്പത്തിക ബാധ്യതയില്‍പ്പെട്ട് നഷ്ടങ്ങളിലേക്ക് കൂപ്പുകുത്തിയ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് 15 വിമാനങ്ങള്‍ നിര്‍ത്തലാക്കി. അറ്റകുറ്റപ്പണി ചെലവ് താങ്ങാനാവാത്തതിനാലാണ് കമ്പനി വിമാനങ്ങള്‍ നിര്‍ത്തലാക്കിയത്.

Subscribe Us:

കമ്പനിയുടെ നടത്തിപ്പിനായി മേധാവി വിജയ് മല്യ ബാങ്കുകളുടെ സഹായം തേടുന്ന അവസരത്തിലാണ് കമ്പനിക്ക് വിമാനങ്ങള്‍ നിലത്തിറക്കേണ്ടി വന്നിരിക്കുന്നത്. ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ കിങ്ഫിഷര്‍ തയ്യാറായിട്ടില്ല.

രാജി വെച്ച നിരവധി പൈലറ്റുമാരെ കാലാവധി അവസാനിക്കും മുമ്പ് തന്നെ കമ്പനി വിടാന്‍ കിങ്ഫിഷര്‍ കഴിഞ്ഞ ദിവസം അനുവാദം നല്‍കിയിരുന്നു. എന്നാല്‍, ആവശ്യത്തിലധികം പൈലറ്റുമാര്‍ കമ്പനിയുള്ളതിനാലാണ് ഈ നടപടി എന്നാണ് കിങ്ഫിഷറിന്റെ വാദം.

ഇതിനുമുന്‍പ് യാത്രക്കാരില്‍ നിന്ന് സേവന നികുതി പിരിച്ചിട്ടും കുടിശ്ശിക അടക്കാത്തതിനാല്‍ കിങ്ഫിഷറിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു.

Malayalam News
Kerala News in English