ബാംഗ്‌ളൂര്‍: ജീവനക്കാരുടെ സമരം മൂലം കിങ്ഫിഷറിന്റെ ഏതാനും ചില സര്‍വീസുകള്‍ ഇന്ന് റദ്ദാക്കുമെന്ന് കമ്പനി അറിയിച്ചു. എന്നാല്‍ ഏതൊക്കെ വിമാനങ്ങളാണ് റദ്ദാക്കുക എന്നത് സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ കമ്പനി അറിയിച്ചിട്ടില്ല.

Ads By Google

ദല്‍ഹി, മുംബൈ എന്നിവിടങ്ങളിലെ സര്‍വീസുകളാകും റദ്ദാകുക എന്നാണ് അറിയുന്നത്. ഏതാണ്ട് ഇരുപതോളം സര്‍വീസുകളാണ് റദ്ദാകുക. ശമ്പള കുടിശിക നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് മെയിന്റനന്‍സ് എന്‍ജിനീയര്‍മാരാണ് സമരം നടത്തുന്നത്.

ജോലിക്കെത്തുന്ന മറ്റ് ജീവനക്കാരെ ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്ന ഇവരുടെ പ്രഖ്യാപനമാണ് വിമാനങ്ങള്‍ റദ്ദാക്കാന്‍ കാരണം.