ന്യൂദല്‍ഹി: ലൈസന്‍സ് താത്ക്കാലികമായി റദ്ദാക്കപ്പെട്ട കിങ്ഫിഷര്‍ എയര്‍ ലൈന്‍സ് തിരിച്ച് വരവിനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി കിങ്ഫിഷര്‍ മേധാവി വിജയ് മല്യ വ്യോമായന സെക്രട്ടറി കെ.എന്‍. ശ്രീവാസ്തവയുമായി കൂടിക്കാഴ്ച്ച നടത്തി.

Ads By Google

ലൈസന്‍സ് റദ്ദാക്കിയതിന് ശേഷം ഇതാദ്യമായാണ് വിജയ് മല്യ വ്യോമായന സെക്രട്ടറിയുമായി കൂടിക്കാഴ്ച്ച നടത്തുന്നത്.

കടബാധ്യതകള്‍ തീര്‍ത്ത് കിങ്ഫിഷര്‍ തിരിച്ചുവരവിന്റെ പാതയിലാണെന്ന് സെക്രട്ടറിയെ അറിയിച്ചതായി വിജയ് മല്യ അറിയിച്ചു.

മൂന്ന് മാസത്തോളമായി വേതനം ലഭിക്കാത്തതിനെ തുടര്‍ന്ന് കിങ്ഫിഷറിന്റെ സര്‍വീസുകള്‍ മുടങ്ങിയിരുന്നു.

ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയാണ് കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കിയത്.

ഏകദേശം 7500 കോടി രൂപയുടെ കടബാധ്യതയാണ് കിങ്ഫിഷറിനുള്ളത്.