മുബൈ: സമയക്രമം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് കിങ്ഫിഷറിന് വീണ്ടും ലോക്കൗട്ട് നോട്ടീസ്. ശൈത്യകാല സര്‍വീസുകളുടെ സമയക്രമമാണ് കിങ്ഫിഷര്‍ അംഗീകരിക്കാതിരുന്നത്.  ഇതോടെ ഉടനെയൊന്നും കിങ്ഫിഷറിന് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പായി.

Ads By Google

വേതനം ലഭിക്കാത്തതിനെ തുടര്‍ന്ന് കിങ്ഫിഷറിലെ പൈലറ്റുമാരും എഞ്ചിനീയര്‍മാരും സമരം നടത്തിയതിനെ തുടര്‍ന്നാണ് കിങ്ഫിഷറിന്റെ സര്‍വീസുകള്‍ നിലച്ചത്.

Subscribe Us:

കഴിഞ്ഞ ഒക്ടോബര്‍ ഒന്നുമുതല്‍ കമ്പനി ലോക്കൗട്ട് നേരിടുകയാണ്. ഈ മാസം 20 വരെ ലോക്കൗട്ട് തുടരുമെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും ഉടനൊന്നും സര്‍വീസ് പുനരാരംഭിക്കാന്‍ കഴിയില്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.

അതേസമയം, ജീവനക്കാരുമായി കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് നടത്തിയ ചര്‍ച്ച ശുഭപ്രതീക്ഷ നല്‍കുന്നതാണെന്നാണ് സൂചന. എന്നാല്‍ ഈ വാദം കമ്പനിയുടെ ജീവനക്കാര്‍ തള്ളുന്നുമുണ്ട്.

ഏകദേശം 7500 കോടിയാണ് കിങ്ഫിഷറിന്റെ ബാധ്യത.