പാരിസ്: ബെല്‍ജിയത്തിന്റെ കിം ക്ലൈസ്റ്റേഴ്‌സ് എടിപി ടെന്നിസ് റാങ്കിംഗില്‍ വീണ്ടും ഒന്നാമത്. ഡെന്‍മാര്‍ക്കില്‍ കരോളിന്‍ വോസ്‌നിയാക്കിയെ പിന്തള്ളിയാണ് ക്ലൈസ്റ്റേഴ്‌സ് ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചത്. പാരിസ് ഓപ്പണില്‍ ജെലീന ഡോക്കിച്ചിനെ തോല്‍പ്പിച്ച് ക്വാര്‍ട്ടറില്‍ കടന്നതോടെയാണ് ക്ലൈസ്‌റ്റേഴ്‌സിന് ഈ നേട്ടം സ്വന്തമായത്.

2003ല്‍ രണ്ടു തവണയും 2006ല്‍ ഒരു തവണയും ക്ലൈസ്‌റ്റേഴ്‌സ് ഈ നേട്ടം സ്വന്തമാക്കിയിരുന്നു. പിന്നീട് അമ്മയായതിനെ തുടര്‍ന്ന് ടെന്നിസിനോട് വിടപറഞ്ഞു. എന്നാല്‍ 2009ല്‍ തിരിച്ചെത്തിയ ക്ലൈസ്റ്റേഴ്‌സ് ആ വര്‍ഷത്തെ യു.എസ് ഓപ്പണ്‍ സ്വന്തമാക്കിയിരുന്നു. തുടര്‍ന്ന് 2010 ഓസ്‌ത്രേലിയന്‍ ഓപ്പണും ക്ലൈസ്റ്റേഴ്‌സ് നേടി. 27 കാരിയാണ് ക്ലൈസ്റ്റേഴ്‌സ്.