പാരിസ്: ഫ്രഞ്ച് ഓപ്പണിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നില്‍ ബെല്‍ജിയത്തിന്റെ കിം ക്ലൈസ്റ്റേര്‍സ് പുറത്തായി. ഹോളണ്ടിന്റെ അറാന്‍സ റസിനോടാണ് ക്ലൈസ്‌റ്റേര്‍സ് തോല്‍വി നേരിട്ടത്. 3-6,7-5,6-1.

കഴിഞ്ഞവര്‍ഷത്തെ യു,എസ് ഓപ്പണും ഈവര്‍ഷത്തെ ആസ്‌ട്രേലിയന്‍ ഓപ്പണും സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലെത്തിയ ക്ലൈസ്റ്റേര്‍സിനെ നിഷ്പ്രഭമാക്കുന്ന കളിയാണ് അറാന്‍സ് പുറത്തെടുത്തത്. നേരത്തേ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന സാനിയ മിര്‍സയും സിംഗിള്‍സ് മല്‍സരങ്ങളില്‍ നിന്ന് പുറത്തായിരുന്നു.

ഇറ്റലിയുടെ സിമോണ്‍ ബൊലേലിയെ തോല്‍പ്പിച്ച് കിരീടപ്രതീക്ഷ പുലര്‍ത്തുന്ന റഫേല്‍ നദാല്‍ മൂന്നാംറൗണ്ടിലെത്തിയിട്ടുണ്ട്. അഞ്ചാം സീഡ് റോബര്‍ട്ട് സോഡര്‍ലിംഗും മൂന്നാംറൗണ്ടിലെത്തി.