വിയന്ന: ബെല്‍ജിയത്തിന്റെ സൂപ്പര്‍താരം കിം ക്ലൈസ്റ്റേഴ്‌സിനെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച താരമായി ലോക ടെന്നിസ് അസോസിയേഷന്‍ (ഡബ്ല്യൂ ടി എ) തിരഞ്ഞെടുത്തു. ഇത് രണ്ടാംതവണയാണ് ക്ലൈസ്‌റ്റേഴ്‌സ് ഈ നേട്ടം സ്വന്തമാക്കുന്നത്.

2005ല്‍ പരിക്കിനെ തുടര്‍ന്ന് ടെന്നിസ് കോര്‍ട്ടില്‍ നിന്നും വിടപറഞ്ഞ താരമായിരുന്നു ക്ലൈസ്റ്റേഴ്‌സ്. എന്നാല്‍ എല്ലാ തടസങ്ങളെയും പിന്തള്ളി താരം വീണ്ടും ടെന്നിസില്‍ സജീവമാവുകയായിരുന്നു.

ജസ്റ്റിന്‍ ഹെനിന്‍ ഹാര്‍ഡിനാണ് മികച്ച തിരിച്ചുവരവു നടത്തിയ താരം. ചെക് റിപ്പബ്ലിക്കിന്റെ പെട്ര വിട്രോവയാണ് മികച്ച യുവതാരം.