ക്വെറ്റ: പാക്കിസ്ഥാനിലെ ക്വെറ്റയിലെ കച്ചവട കേന്ദ്രത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 79 ആയി. സ്ത്രീകളും കുട്ടികളുമാണ് മരിച്ചവരില്‍ ഏറെയും. സംഭവത്തില്‍ 200 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Ads By Google

സ്‌കൂളും കമ്പ്യൂട്ടര്‍ സെന്ററും പ്രവര്‍ത്തിക്കുന്ന പ്രദേശത്താണ് സ്‌ഫോടനമുണ്ടായിരിക്കുന്നത്. പച്ചക്കറി മാര്‍ക്കറ്റിന് സമീപമുള്ള മോട്ടോര്‍സൈക്കിളാണ് പൊട്ടിത്തെറിച്ചത്. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയതെന്നാണ് അറിയുന്നത്.

സംഭവത്തിന്റെ ഉത്തരവാദിത്വം നിരോധിത സുന്നി വിഭാഗമായ ലഷ്‌കര്‍ ഇ ജങ്‌വി ഏറ്റെടുത്തു. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് അറിയുന്നത്. ഷിയാ വിഭാഗം തിങ്ങിപ്പാര്‍ക്കുന്ന മേഖലയാണ് ക്വെറ്റ. ഇവരെ ലക്ഷ്യം വെച്ചാണ് സ്‌ഫോടനം എന്നാണ് അറിയുന്നത്.

കഴിഞ്ഞ മാസം ഇതേ സ്ഥലത്തുണ്ടായ സ്‌ഫോടനത്തില്‍ 92 പേര്‍ കൊല്ലപ്പെട്ടിരുന്നു. അഫ്ഗാനിസ്ഥാനിന്റേയും ഇറാന്റേയും  അതിര്‍ത്തി പ്രദേശമാണ് ക്വെറ്റ.

2012 ല്‍ ഉണ്ടായ സ്‌ഫോടനങ്ങളില്‍ 400 ഷിയാ വിഭാഗക്കാരാണ് കൊല്ലപ്പെട്ടത്.