എഡിറ്റര്‍
എഡിറ്റര്‍
കൂടംകുളം സമരത്തിനിടെയുള്ള മരണം: മൃതദേഹം സംസ്‌ക്കരിച്ചില്ല
എഡിറ്റര്‍
Monday 17th September 2012 9:56am

ചെന്നൈ: കൂടംകുളം ആണവനിലയത്തിനെതിരെ നടന്ന കടല്‍ സമരത്തിനിടെ പാറയില്‍ തലയിടിച്ച് മരിച്ച യുവാവിന്റെ മൃതദേഹം ഇനിയും സംസ്‌കരിക്കാനായില്ല.

തീരസംരക്ഷണ സേനയാണ്  യുവാവിന്റെ മരണത്തിന്റെ ഉത്തരവാദികള്‍ എന്ന് എഫ്.ഐ.ആറില്‍ എഴുതിച്ചേര്‍ക്കാത്തതിനാലാണ് മൃതദേഹം സംസ്‌ക്കരിക്കാതെ പ്രതിഷേധിക്കുന്നത്.

Ads By Google

ഈ ആവശ്യം ഉന്നയിച്ച് സമരസമിതി പ്രതിഷേധം തുടരുകയാണ്. തീരസംരക്ഷണസേനയുടെ വിമാനം താഴ്ന്നുപറന്നതാണ് യുവാവിന് അപകടം പറ്റാന്‍ കാരണമെന്ന് സമരക്കാര്‍ ആരോപിച്ചു.

വെളളിയാഴ്ച കൂടംകുളം തീരത്ത് ആണവ വിരുദ്ധ സമിതി കടല്‍സമരം നടത്തുന്നതിനിടെയാണ് കൂടംകുളം സ്വദേശിയായ 35 കാരന്‍ സഗായ് രാജ് പാറയില്‍ തെറ്റിവീണ് പരുക്കേറ്റത്. തീരസംരക്ഷണ സേനയുടെ വിമാനം നീരീക്ഷണ പറക്കല്‍ നടത്തുന്നതിനിടെയായിരുന്നു അപകടം.

സാരമായി പരുക്കേറ്റ സഹായിനെ നാഗര്‍കോവിലിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അപകടത്തിന് ഉത്തരവാദികള്‍ തീരസംരക്ഷണ സേനയാണെന്ന് എഫ്‌.ഐ.ആറില്‍ രേഖപ്പെടുത്തണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. എന്നാല്‍ പൊലീസ് ഇത് അംഗീകരിക്കാന്‍ തയാറാവാത്തതോടെ ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങിയില്ല.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരും നാഗര്‍കോവില്‍ സബ് കലക്ടറും സമരക്കാരുമായി ചര്‍ച്ച നടത്തിയിട്ടും ഫലമുണ്ടായില്ല. സമരക്കാരുമായി വീണ്ടും ചര്‍ച്ച നടത്താന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

Advertisement