തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയുടെ യോഗം നടക്കുന്നിടത്തേക്ക് ടിപ്പര്‍ ലോറി പാഞ്ഞുകയറി സ്ത്രീ മരിച്ചു.തിരുവനന്തപുരം വെള്ളറടയ്ക്ക് സമീപം കിളിരൂരിലാണ് അപകടമുണ്ടായത്. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്.

ടിപ്പര്‍ലോറിയുടെ ഡ്രൈവറേയും ക്ലീനറേയും പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് സംഭവം.