തിരുവനന്തപുരം: കിളിരൂര്‍ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള ഹര്‍ജി വിധി പറയാന്‍ വെള്ളിയാഴ്ചത്തേക്ക് മാറ്റി. പ്രത്യേക സി.ബി.ഐ കോടതിയാണ് കേസ് പരിഗണിക്കുന്നത്. ശാരിയുടെ മാതാപിതാക്കളാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. അതേസമയം കേസില്‍ സാക്ഷിവിസ്താരം തുടരാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ശാരിയുടെ മരണത്തെക്കുറിച്ചും വി.ഐ.പിയുടെ പങ്കിനെക്കുറിച്ചും പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് ശാരിയുടെ മാതാപിതാക്കള്‍ ഹരജി നല്‍കിയത്. സി.ബി.ഐ ഇപ്പോള്‍ നടത്തിയ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നു ഹരജിയില്‍ പറയുന്നു. ശാരിയുടെ ചികിത്സയില്‍ ഗൂഢാലോചനകള്‍ നടന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം. സി.ബി.ഐയുടെ അന്വേഷണത്തില്‍ ഇതുവരെ ശാരിക്ക് ലഭിച്ച ചികിത്സയിലെ പിഴവിനെക്കുറിച്ച് അന്വേഷിച്ചിട്ടില്ല. ശാരിയെ മാതാ ആശുപത്രിയില്‍ ചികിത്സിച്ച ഡോ. ശങ്കരന്റെ ചികിത്സയില്‍ പിഴവുണ്ടെന്നും മാധ്യമങ്ങളോടു പറഞ്ഞ ഡോ. എ.പി കുരുവിളയെ സാക്ഷിയാക്കി വിസ്തരിക്കണം. അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഐ.ജി ശ്രീലേഖ ശാരിയുടെ മൊഴി രേഖപ്പെടുത്തിയതിലും ദുരൂഹതയുണ്ട്. ശാരി പറഞ്ഞ പല കാര്യങ്ങളും ശ്രീലേഖ രേഖപ്പെടുത്തിയിട്ടില്ല.

Subscribe Us:

ശ്രീലേഖ കേസന്വേഷണം നടത്തവെ തന്നെ ഈ കേസില്‍ പങ്കുണ്ടെന്ന് ആരോപണവിധേയനായ തോമസ് ചാണ്ടി എം.എല്‍.എയുടെ നേതൃത്വത്തിലുള്ള ഒരു സംഘടന മികച്ച പോലീസ് ഓഫീസര്‍ക്ക് നല്‍കിയ അവാര്‍ഡ് വാങ്ങാന്‍ കുവൈത്തില്‍ പോയിരുന്നു. ഇതിനെക്കുറിച്ചും സി.ബി.ഐ അന്വേഷിച്ചിട്ടിട്ടില്ല. കേസില്‍ ആരോപണവിധേയനായ തോമസ് ചാണ്ടിയുടെ പങ്കും സി.ബി.ഐ അന്വേഷിച്ചില്ലെന്നും ഹരജിയില്‍ ആരോപിക്കുന്നു.

Malayalam news

Kerala news in english