തിരുവനന്തപുരം: പ്രമാദമായ കിളിരൂര്‍ പീഡനക്കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചുവെങ്കിലും വന്‍ തോക്കുകള്‍ രക്ഷപ്പെട്ടതിനെതിരെ വിമര്‍ശനമുയരുന്നു. കേസില്‍ ശാരിയുടെ പിതാവിന്റെയും മൊഴിയും ശാരിയുടെ മരണമൊഴിയെടുത്ത ഐ.ജി ശ്രീലേഖയുടെ മൊഴിയും കോടതി സ്വീകരിച്ചിട്ടില്ല. ഇതിന് പുറമെ ആശുപത്രിയിലെ ശാരിയുടെ മരണം കൊലപാതകമാണെന്ന പരാതിയുടെ അന്വേഷണവും എവിടെയുമെത്തിയിട്ടില്ല.

ശാരിയുടെ മരണമൊഴിയില്‍ ആലപ്പുഴയിലെ ഒരു റിസോര്‍ട്ടിലും ഹൗസ്‌ബോട്ടിലും എറണാകുളത്തെ ഒരു വന്‍ഹോട്ടലിലും തന്നെ പീഡിപ്പിച്ചതായി പറഞ്ഞിരുന്നു. െ്രെകംബ്രാഞ്ച് ഡി.ഐ.ജിയായിരുന്ന ആര്‍. ശ്രീലേഖയാണ് ഈ മൊഴി രേഖപ്പെടുത്തിയത്. ശാരി മാതാപിതാക്കളോടും ആലപ്പുഴയിലെ റിസോര്‍ട്ടിലും എറണാകുളത്തെ വന്‍ ഹോട്ടലിലും തന്നെ കൊണ്ടുപോയതായി പറഞ്ഞിരുന്നു. എന്നാല്‍ ശിക്ഷിക്കപ്പെട്ട അഞ്ചു പേരുടെ പേരിലും എറണാകുളത്തോ ആലപ്പുഴയിലോ ശാരിയെ പീഡിപ്പിച്ചതായി തെളിവില്ല.

Subscribe Us:

ഇവരുടെ പേരില്‍, ചൂണ്ടിക്കാട്ടിയിരിക്കുന്ന കുറ്റം ഗുരുവായൂര്‍, കുമളി, പഴനി എന്നീ സ്ഥലങ്ങളില്‍വച്ച് പീഡിപ്പിച്ചതായാണ്. കിളിരൂര്‍ കേസ് ലോക്കല്‍ പോലീസ് അന്വേഷിച്ചപ്പോള്‍ ലഭിച്ച പ്രതികളെ മാത്രമാണു െ്രെകംബ്രാഞ്ച് അന്വേഷിച്ചപ്പോഴും പിന്നീട് സി.ബി.ഐ. അന്വേഷിച്ചപ്പോഴുമെല്ലാം കണ്ടെത്താന്‍ കഴിഞ്ഞത്. ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ നിന്നും മുന്നോട്ട് പോകാന്‍ സി.ബി.ഐക്ക് കഴിഞ്ഞിട്ടില്ലെന്ന് നേരത്തെ സി.ബി.ഐ കോടതിയും വ്യക്തമാക്കിയിരുന്നു.

കേസ് അന്വേഷിച്ച സി.ബി.ഐ. ഉദ്യോഗസ്ഥര്‍ ശാരി മരണക്കിടക്കയില്‍ െ്രെകംബ്രാഞ്ച് ഡി.ഐ.ജിയോടു പറഞ്ഞ മൊഴി വിശ്വസനീയമല്ലെന്ന നിലപാടാണു സ്വീകരിച്ചത്. ശാരിയുടെ മൊഴി മരണമൊഴിയായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതിയും വ്യക്തമാക്കി.

ഇതിനിടെ, ആലപ്പുഴയിലും എറണാകുളത്തും ശാരിയെ പീഡിപ്പിച്ചതിനേപ്പറ്റി തുടരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനുള്ള തയാറെടുപ്പിലാണ് മാതാപിതാക്കള്‍. അതോടൊപ്പം ശാരിയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നും മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെടുമെന്നാണ് വിവരം.

അതേസമയം വിധിയില്‍ സന്തോഷണമുണ്ടെങ്കിലും കേസിന് പിന്നിലെ യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടതുണ്ടെന്ന് അന്വേഷി പ്രസിഡന്റ് കെ.അജിത വ്യക്തമാക്കി. ലീലാ മേനോന്‍, ഷാനിമോള്‍ ഉസ്മാന്‍ തുടങ്ങിയവരും ഇതേ അഭിപ്രായമാണ് പ്രകടിപ്പിച്ചത്.

Malayalam news

Kerala news in English