Categories

കിളിരൂര്‍: പൂര്‍ണ്ണമാകാത്ത വിധി

കഴിഞ്ഞ നാലുമാസക്കാലമായി നീണ്ടുനിന്ന വിസ്താരത്തിനൊടുവില്‍ തിരുവനന്തപ്പുരം സി.ബി.ഐ കോടതി കിളിരൂര്‍ കേസില്‍ ഏഴാം പ്രതിയൊഴികെ എല്ലാവരും കുറ്റക്കാരെന്ന് വിധി പ്രസ്താവിച്ചിരിക്കുകയാണല്ലോ. കിളിരൂര്‍ സ്വദേശിയായ ശാരി എസ് നായര്‍ എന്ന പെണ്‍കുട്ടിയെ സീരിയലില്‍ അഭിനയിപ്പിക്കാമെന്ന് വ്യാമോഹിപ്പിച്ച് പലതവണ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. 2003ല്‍ ഓഗസ്റ്റ് മുതല്‍ ഒരു വര്‍ഷത്തോളം വിവിധ സ്ഥലങ്ങളിലായി ശാരി പീഡിപ്പിക്കപ്പെട്ടു. ഗര്‍ഭിണിയായ പെണ്‍കുട്ടി 2004 ആഗസ്റ്റില്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. പ്രസവശേഷം അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ശാരി നവംബര്‍ 13ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.

ശാരിയുടെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍കൊണ്ട് കേസ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2011 ഒക്ടോബറിലാണ് കേസിന്റെ വിചാരണ തുടങ്ങിയത്. ആദ്യഘട്ടത്തില്‍ ലോക്കല്‍ പോലീസും പിന്നീട് െ്രെകംബ്രാഞ്ചും ഒടുവില്‍ സി.ബി.ഐ.യുമാണ് കേസ് അന്വേഷിച്ചത്. ശാരി മരിച്ച സംഭവത്തില്‍ ഒരു വി.ഐ.പിക്ക് പങ്കുണ്ടെന്ന വി.എസ് അച്യുതാനന്ദന്റെ പ്രസ്താവനയോടെയാണ് കേസ് ശ്രദ്ധിക്കപ്പെട്ടത്. ശാരിയുടെ രക്തത്തില്‍ ചെമ്പിന്റെ അംശം കൂടുതലുണ്ടായിരുന്നെന്ന റിപ്പോര്‍ട്ടും സംശയം വര്‍ധിപ്പിച്ചു. ഇതേ തുടര്‍ന്ന് ഇക്കാര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ശാരിയുടെ മാതാപിതാക്കള്‍ കോടതിയെ സമീപിച്ചിരുന്നു.

ശാരിയുടെ ചികിത്സയില്‍ ഗൂഢാലോചനകള്‍ നടന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം. സി.ബി.ഐയുടെ അന്വേഷണത്തില്‍ ഇതുവരെ ശാരിക്ക് ലഭിച്ച ചികിത്സയിലെ പിഴവിനെക്കുറിച്ച് അന്വേഷിച്ചിട്ടില്ല. ശാരിയെ മാതാ ആശുപത്രിയില്‍ ചികിത്സിച്ച ഡോ. ശങ്കരന്റെ ചികിത്സയില്‍ പിഴവുണ്ടെന്നും മാധ്യമങ്ങളോടു പറഞ്ഞ ഡോ. എ.പി കുരുവിളയെ സാക്ഷിയാക്കി വിസ്തരിക്കണം. അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഐ.ജി ശ്രീലേഖ ശാരിയുടെ മൊഴി രേഖപ്പെടുത്തിയതിലും ദുരൂഹതയുണ്ട്. ശാരി പറഞ്ഞ പല കാര്യങ്ങളും ശ്രീലേഖ രേഖപ്പെടുത്തിയിട്ടില്ല എന്നീ കാര്യങ്ങള്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ കേസില്‍ ഏതെങ്കിലും വി.ഐ.പി ഇടപെട്ടതിനോ ഗൂഢാലോചന നടത്തിയതിനോ യാതൊരു വിധ തെളിവും പരാമര്‍ശവും കുറ്റപത്രത്തിലില്ലെന്ന് പറഞ്ഞ് ഈ ആവശ്യം സി.ബി.ഐ കോടതി തള്ളുകയായിരുന്നു. പ്രവീണ്‍, മനോജ്, ലതാനായര്‍, കൊച്ചുമോന്‍, പ്രശാന്ത് , സോമന്‍ എന്നിവരാണ് വിചാരണ നേരിട്ട പ്രതികള്‍. ഇതേ തുടര്‍ന്ന് ഇവര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.

മകളുടെ മരണകാരണം ഇതുവരെ അറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും പിടിയിലായതു ചെറുമീനുകള്‍ മാത്രമാണെന്നും വിധിയില്‍ തൃപ്തരല്ലെന്നും ശാരിയുടെ മാതാപിതാക്കള്‍ പറയുന്നു. ശാരിയുടെ മരണകാരണവും കേസിലെ വി.ഐ.പിയുടെ പങ്കിനെ കുറിച്ചും അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

Malayalam News
Kerala News in English

One Response to “കിളിരൂര്‍: പൂര്‍ണ്ണമാകാത്ത വിധി”

  1. vignesh

    cheriya meenum valiya meenum divasavum kothikkondupoya timil koorkkam vialichurangiya team

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.