തിരുവനന്തപുരം: എം സി റോഡില്‍ കിളിമാനൂരില്‍ വാഹനാപകടത്തില്‍ അഞ്ച് മരണം. കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ട് കുട്ടികളുടെ നില ഗുരുതരമാണ്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ചിരിക്കയാണ്.

നിലമേല്‍ കല്ലുവെട്ടാംകുഴി സ്വദേശി നൗഷാദ്, ഭാര്യ ഷംന, ഒന്നര വയസുള്ള മകന്‍, നൗഷാദിന്റെ അമ്മ ഫാരിഷ ബീവി, സഹോദരി ഹസീന എന്നിവരാണ് മരിച്ചത്.

പരിക്കേറ്റ മറ്റുള്ളവര്‍ ഗോകുലം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണുള്ളത്. വൈകീട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്. വളവുകളും തിരിവുകളുമില്ലാത്ത റോഡിലാണ് അപകടമുണ്ടായത്.