മുംബൈ: കേന്ദ്ര ശാസ്ത്രസാങ്കേതികവകുപ്പ് മന്ത്രി  വിലാസ് റാവു ദേശ്മുഖ് അത്യാസന്ന നിലയില്‍. വൃക്കകളും കരളും തകരാറിലായതിനെത്തുടര്‍ന്നാണ് തിങ്കളാഴ്ച അദ്ദേഹത്തെ ചെന്നൈ ഗ്ലോബല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Ads By Google

Subscribe Us:

ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണിപ്പോള്‍. കരള്‍  മാറ്റിവച്ച് ജീവന്‍ രക്ഷിക്കാന്‍ കഴിയുമോയെന്ന് ഡോക്ടര്‍മാര്‍ പരിശോധിച്ചുവരികയാണ്. 72 മണിക്കൂര്‍ അദ്ദേഹത്തിന്റെ നില നിരീക്ഷിച്ചശേഷമേ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തണോയെന്ന് തീരുമാനിക്കാന്‍ സാധിക്കൂവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

വൃക്കരോഗവും ലിവര്‍ സിറോസിസും കൂടിയതിനെത്തുടര്‍ന്ന് കഴിഞ്ഞാഴ്ചയാണ്  67 കരനായ അദ്ദേഹത്തെ മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വൃക്കകള്‍ പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്ന്  മൂന്നുദിവസമായി ഡയാലിസിസ് നടത്തിയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.  അവസ്ഥ വീണ്ടും വഷളായതിനെത്തുടര്‍ന്ന് തിങ്കളാഴ്ച വൈകുന്നേരം പ്രത്യേക വിമാനത്തില്‍ അദ്ദേഹത്തെ ചെന്നൈയിലെത്തിക്കുകയായിരുന്നു.

മകനും ചലച്ചിത്ര നടനുമായ റിതേഷ് ദേശ്മുഖ് കരളിന്റെ പാതി പകുത്തു നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇരുവരുടെയും കലകള്‍ തമ്മില്‍ യോജിക്കുമോയെന്നത് ഡോക്ടര്‍മാര്‍ പരിശോധിക്കേണ്ടതുണ്ട്.