Administrator
Administrator
മുംബൈയില്‍ നിന്നും കാണാതായ കുട്ടിയെ ഉത്തര്‍പ്രദേശില്‍ കണ്ടെത്തി
Administrator
Wednesday 20th April 2011 10:09am

karnitമുംബൈ: ഏപ്രില്‍ 6ന് മുംബൈയില്‍ നിന്നും കാണാതായ അഞ്ച് വയസുകാരന്‍ കര്‍ണിത് ഷായെ തിരിച്ചുകിട്ടി. ഉത്തര്‍പ്രദേശില്‍ നിന്നാണ് കര്‍ണിത്തിനെ കണ്ടെത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഇതില്‍ പ്രധാന പ്രതി സമീര്‍ ഖാന്റെ രേഖാചിത്രം പോലീസ് പുറത്തുവിട്ടിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയ ഇവര്‍ മാതാപിതാക്കളോട് മോചനദ്രവ്യം ആവശ്യപ്പെട്ടതായി പോലീസ് പറയുന്നു.

കര്‍ണിത്തിന്റെ വീടിനടുത്തുള്ള കുട്ടികള്‍ പറഞ്ഞ സൂചനകള്‍ അനുസരിച്ചാണ് പ്രതിയുടെ രേഖാചിത്രം പോലീസ് തയ്യാറാക്കിയത്. ഇയാള്‍ മധുരപലഹാരങ്ങളും മിഠായിയും നല്‍കി കുട്ടിയെ വശത്താക്കുകയായിരുന്നു.

ഏപ്രില്‍ 6ന് വീടിനു മുന്നില്‍ കളിച്ചുകൊണ്ടിരിക്കെയാണ് കര്‍ണിത്തിനെ കാണാതായത്. രാത്രിവരെ പരിസരങ്ങളില്‍ തിരഞ്ഞിട്ടും കുഞ്ഞിനെ കണ്ടെത്താന്‍ കഴിയാതിരുന്നതോടെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

കര്‍ണിതിന്റെ പിതാവ് ആനന്ദ് ഷാ ഫേസ്ബുക്കിലൂടെ മകനെ കണ്ടെത്താന്‍ ശ്രമം നടത്തിയത് മാധ്യമശ്രദ്ധ നേടിയിരുന്നു. ഇതേ തുടര്‍ന്ന് കര്‍ണിതിന്റെ കുടുംബവുമായി ഒരു ബന്ധവുമില്ലാത്തവര്‍ പോലും കുട്ടിയെ കണ്ടെത്താന്‍ സോഷ്യല്‍നെറ്റ് വര്‍ക്കുകളിലൂടെ ശ്രമിച്ചിരുന്നു.

Advertisement