എഡിറ്റര്‍
എഡിറ്റര്‍
നബിദിനാഘോഷവും വിമര്‍ശനങ്ങളും’സുന്നി–മുജാഹിദ് ഓണ്‍ലൈന്‍ സംവാദം
എഡിറ്റര്‍
Wednesday 29th January 2014 11:39am

kicr2

മനാമ: നബിദിനാഘോഷവുമായി ബന്ധപ്പെട്ട് വിശ്വാസികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസങ്ങളും നിലപാടുകളും വിശദീകരിക്കുകയും അവയില്‍ പ്രമാണബന്ധിതമായവ വ്യക്തമാക്കുകയും ചെയ്യുന്ന സുന്നി(സമസ്ത വിഭാഗം)–മുജാഹിദ്(സകരിയ്യ വിഭാഗം) സംവാദം ഇന്ന് (ബുധന്‍) ഓണ്‍ലൈനില്‍ നടക്കും.

ഇന്ന് (ബുധന്‍) ഇന്ത്യന്‍ സമയം രാത്രി 11.30 ന് (ബഹ്‌റൈന്‍ സമയം 9 മണി)ക്ക് ഇന്റര്‍നെറ്റില്‍ പ്രവര്‍ത്തിക്കുന്ന ബൈലക്‌സ് മെസ്സഞ്ചറിറില്‍ പ്രത്യേകം ഓപ്പണ്‍ ചെയ്യുന്ന റൂമിലാണ് ഇരുവിഭാഗത്തിന്റെയും പ്രമുഖ പണ്ഢിതര്‍ അണിനിരക്കുന്ന സംവാദം നടക്കുന്നത്.

സംവാദത്തിനു ശേഷം നടക്കുന്ന അവലോകനത്തിനും തല്‍സമയ സംശയനിവാരണത്തിനും കേരള ഇസ്ലാമിക് ക്ലാസ്സ് റൂമില്‍  പ്രമുഖ യുവ പണ്ഢിതര്‍ നേതൃത്വം നല്‍കും.

www.kicrliv-e.com, ബൈലക്‌സ് മെസഞ്ചറിലെ കേരള ഇസ്ലാമിക് ക്ലാസ്സ് റൂം, മൊബൈലിലെ ഇന്റര്‍നെറ്റ് റേഡിയോ, മൊബൈല്‍ ടി.വി എന്നിവ മുഖേന തല്‍സമയം ലോകത്തെവിടെയും ലഭ്യമായിരിക്കും.

Advertisement