Categories

ഖുഷ്‌വന്ത് സിങിന്റെ അവസാനത്തെ പുസ്തകം പുറത്തിറങ്ങി

ന്യൂദല്‍ഹി: പ്രശസ്ത എഴുത്തുകാരനും കോളമിസ്റ്റുമായ ഖുഷ്‌വന്ത് സിങിന്റെ പുതിയ പുസ്തകം പുറത്തിറങ്ങി. ‘ ദി സണ്‍സെറ്റ് ക്ലബ്’ എന്നാണ് പുസ്തകത്തിന്റെ പേര്. പ്രധാനമന്ത്രി മന്‍മോഹന്‍സിങിന്റെ ഭാര്യ ഗുര്‍ശന്‍ കൗറാണ് പുസ്തക പ്രകാശനം നടത്തിയത്.

‘ ഇതെന്റെ അവസാനത്തെ പുസ്തകമായേക്കാമെന്ന് ഖുഷ്‌വന്ത് സിങ് വ്യക്തമാക്കി. ‘ ഇതൊരു പക്ഷെ അവസാനത്തെ പുസ്തകമായിരിക്കാം. ഇപ്പോഴെനിക്ക് 96 വയസായി. ഒന്നും ചെയ്യാതിരിക്കുന്നതെങ്ങിനെയെന്ന് പഠിച്ചുകൊണ്ടിരിക്കുകയാണ് ഞാനിപ്പോള്‍. സെഞ്ച്വറി തികക്കാനായാല്‍ അത് ഭാഗ്യമായിരിക്കും’- ഖുഷ്‌വന്ത് സിങ് പറഞ്ഞു.

ഖുഷ്‌വന്തിന് എഴുത്ത് ജന്മനാ ലഭിച്ച സിദ്ധിയാണെന്നും അദ്ദേഹത്തിന് പേന താഴെ വെക്കാന്‍ കഴിയില്ലെന്നും ഗുര്‍ഷന്‍ കൗര്‍ പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.