ചെന്നൈ: തിരഞ്ഞെടുപ്പു പ്രചാരണവേളയില്‍ നിയമലംഘനം നടത്തിയെന്ന കേസില്‍ നടിയും ഡിഎംകെ നേതാവുമായ ഖുശ്ബുവിനു മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണവേളയിലെ കേസില്‍ ജാമ്യം നിഷേധിച്ചിരിക്കുന്നത്.

ആണ്ടിപ്പട്ടിയില്‍ പൊലീസിന്റെ അനുമതിയില്ലാതെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്തതാണ് കേസ്. കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ വ്യാജ കേസാണെന്ന ഖുശ്ബുവിന്റെ വാദത്തില്‍ കഴമ്പില്ലെന്നു കോടതി നിരീക്ഷിച്ചു.

അതേസമയം, സമാനമായ മറ്റൊരു കേസില്‍ കോടതി ഖുശ്ബുവിനു ജാമ്യം അനുവദിച്ചു. പഴനിചെട്ടിപ്പട്ടി പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണു ജാമ്യം.