എഡിറ്റര്‍
എഡിറ്റര്‍
എംബസ്സിയില്‍ നിന്നുള്ള വാണിജ്യ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ യു.എസിനോട് ഇന്ത്യ
എഡിറ്റര്‍
Wednesday 8th January 2014 1:51pm

devyani2

ന്യൂദല്‍ഹി: ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡെയുടെ അറസ്റ്റിനെത്തുടര്‍ന്ന് ജനുവരി പതിനാറോട് കൂടി എല്ലാ വാണിജ്യ പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കാന്‍ യു.എസ് എംബസ്സിയോട് ഇന്ത്യ.

ഖോബ്രഗഡെയുടെ അറസ്റ്റിനെതിരെയുള്ള ഇന്ത്യയുടെ മറ്റൊരു നീക്കമാണിത്. അമേരിക്കന്‍ സപ്പോര്‍ട്ട് അസോസ്സിയേഷന്റെ സംരക്ഷണത്തിലുള്ള യു.എസ് എംബസ്സി പരിസരങ്ങളിലെ റസ്‌റ്റോറന്റ്, ബ്യൂട്ടി പാര്‍ലര്‍ എന്നിവയൊക്കെ അടച്ചു പൂട്ടേണ്ടി വരും.

ജനുവരി 20 ന് ശേഷം ലൈസന്‍സില്ലാതെ അമേരിക്കന്‍ സെന്ററില്‍ ഒരു സിനിമയും പ്രദര്‍ശിപ്പിക്കരുതെന്നും ഇന്ത്യ യു.എസിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇന്ത്യന്‍ നിയമങ്ങള്‍ക്കും ദല്‍ഹി സര്‍ക്കാര്‍ ചട്ടങ്ങും അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ജനുവരി 20 വരെയാണ് സമയ പരിധി നിശ്ചയിച്ചിരിക്കുന്നത്.

ഈ മാസം 13ന് കേസ് ചാര്‍ജ് ചെയ്യാനിരിക്കെ സമയപരിധി ഒരു മാസമായി നീട്ടണമെന്ന് ദേവയാനി ഖൊബ്രഗഡെ ന്യൂയോര്‍ക്ക്  കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

വീട്ടുജോലിക്കാരി സംഗീത റിച്ചാര്‍ഡിന്റെ വീസയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കിയതിനെത്തുടര്‍ന്നാണ് ന്യൂയോര്‍ക്കില്‍ വച്ച് ഡിംസബര്‍ 12ന് ദേവയാനി ഖൊബ്രഗഡെയെ അറസ്റ്റ് ചെയ്തത്.

Advertisement