Categories

‘ഖേലോ, ജിയോ, ഹേയോ, ലെറ്റ്‌സ് ഗോ’

ന്യൂദല്‍ഹി: 2010 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ എന്തെങ്കിലും ശരിയായി നടന്നിട്ടുണ്ടെങ്കില്‍ അത് എ ആര്‍ റഹ്മാന്റെ തീം സോങ് മാത്രമാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഖേലോ, ജിയോ, ഹേയോ, ലെറ്റ്‌സ് ഗോ” എന്ന ഗാനം 7,000 തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടു എന്നാണ് കണക്ക്.

സ്വയം എഴുതി സംഗീതം നല്‍കി റഹ്മാന്‍ തന്നെ പാടിയതാണ് തീം സോങ്. ചടുലത കുറവാണെങ്കിലും ഗാനത്തിന്റെ വൈകാരികത പ്രശംസനീയമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

പ്രകാശനചടങ്ങില്‍ ഗാനത്തെക്കുറിച്ച് കൂടുതല്‍ വ്യക്തമാക്കാന്‍ റഹ്മാന്‍ വിസമ്മതിച്ചു. കഴിഞ്ഞ ആറുമാസമായി ഗാനത്തിന്റെ പണിപ്പുരയിലായിരുന്നു അദ്ദേഹം. ഗാനത്തിന്റെ വരികള്‍ ഹിന്ദിയിലായിരിക്കണമെന്നത് റഹ്മാന്റെ തന്നെ നിര്‍ബന്ധമായിരുന്നു.

ഔദ്യോഗികമായി ഗാനത്തിന്റെ സൗജന്യ ഡൗണ്‍ലോഡുകള്‍ ലഭ്യമാക്കിയിട്ടില്ല. ഗെയിംസിനു ശേഷം ഗാനത്തിന്റെ സി ഡി കള്‍ വില്‍പ്പനയ്ക്ക് ലഭ്യമാവും. എന്നാല്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ നിന്ന് ഗാനം സുഗമമായി ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്നുണ്ട്.
വിസ്‌ക്രാഫ്റ്റിന്റെ കിംങ്ഡം ഓഫ് ഡ്രീംസിലാണ് ഗാനത്തിന്റെ പ്രകാശനം നടന്നത്. സുരേഷ് കല്‍മാഡി, ദല്‍ഹി മുഖ്യമന്ത്രി ഷില ദീക്ഷിത് എന്നിവര്‍ചടങ്ങില്‍ പങ്കെടുത്തു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.