Categories

കേന്ദ്രകായിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു: ഖേല്‍ രത്‌ന സൈനക്ക്‌

ന്യൂദല്‍ഹി: കേന്ദ്ര കായിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കായികരംഗത്തെ പരമോന്നത ബഹുമതിയായ ഖേല്‍ രത്‌ന ഇന്ത്യന്‍ ബാഡ്മിന്റണ്‍ സെന്‍സേഷന്‍ സൈന നേവാളിന് ലഭിച്ചു. മലയാളി അത്‌ലറ്റ് ജോസഫ് എബ്രഹാമിനും വോളിബോള്‍ താരം കെ കെ കപില്‍ദേവിനും അര്‍ജ്ജുന അവാര്‍ഡ് ലഭിച്ചു.
ലോക ബാഡ്മിന്റണ്‍ റാങ്കില്‍ രണ്ടാം സ്ഥാനത്താണ് സൈന നേവാള്‍. കഴിഞ്ഞമാസം തുടര്‍ച്ചയായി മൂന്ന് സൂപ്പര്‍ സീരീസ് കിരീടങ്ങള്‍ കരസ്ഥമാക്കി സൈന റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു.

400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ദേശീയ റെക്കോര്‍ഡിന് ഉടമയാണ് കോട്ടയം സ്വദേശി ജോസഫ് എബ്രഹാം. കഴിഞ്ഞവര്‍ഷം നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ വെള്ളിമെഡല്‍ ജേതാവാണ് ജോസഫ്. ദേശീയ വോളിബോള്‍ ടീമിലെ ശക്തനായ സ്മാഷറാണ് കപില്‍ദേവ്. പാക്കിസ്ഥാനില്‍ ഇന്ത്യന്‍ ജൂനിയര്‍ ടീമിന്റെ ക്യാപ്റ്റായിരുന്ന കപിലിന്റെ നേതൃത്വത്തിലാണ് കൊളംബോയില്‍ നടന്ന ദക്ഷിണേന്ത്യന്‍ ഗെയിംസില്‍ ഇന്ത്യ കിരീടമണിഞ്ഞത്.

പി ടി ഉഷ അധ്യക്ഷയായ ദേശീയ അവാര്‍ഡ് നിര്‍ണ്ണയ സമിതി പുരസ്‌കാരങ്ങള്‍ക്കായി താരങ്ങളെ തിരഞ്ഞെടുത്തിരുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.