ന്യൂദല്‍ഹി: ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം കണ്ഡഹാറിലേക്ക് തട്ടിക്കൊണ്ടുപോയ സംഭവത്തിലെ മുഖ്യപ്രതി അറസ്റ്റിലായെന്ന സൂചനയെത്തുടര്‍ന്ന് സി.ബി.ഐ സംഘം ചിലിയിലേക്ക് തിരിച്ചു. രണ്ടംഗ സി.ബി.ഐ സംഘമാണ് ചിലിയിലേക്ക് തിരിച്ചിട്ടുളളത്.

അബ്ദുള്‍ റൗഫ് എന്നയാളാണ് ചിലിയില്‍ ദിവസങ്ങള്‍ക്കു മുമ്പ് പിടിയിലായത്. ഇയാള്‍ക്ക് കണ്ഡഹാര്‍ വിമാനാപഹരണവുമായി ബന്ധമുണ്ടെന്ന് സംശയമുയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പോലീസ് സൂപ്രണ്ട് ജോഗീന്ദര്‍ സിംഗ് നായികിന്റെ നേതൃത്വത്തിലുള്ള സംഘം ചിലിയേക്ക് തിരിച്ചത്.

എന്നാല്‍ അറസ്റ്റിലായ റൗഫ് ജെയ്‌ഷെ ഇ മുഹമ്മദ് സംഘടനയില്‍പ്പെട്ടയാളല്ലെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നത്. 1999ലായിരുന്നു ഇന്ത്യന്‍ എയര്‍ലൈന്‍ എയര്‍ബസ് A300 തട്ടിയെടുത്തത്.