പാണക്കാട്(മലപ്പുറം): ഇന്ത്യന്‍ യൂനിയന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡണ്ടായിരുന്ന മര്‍ഹൂം പി.എം.എസ് പൂക്കോയ തങ്ങളുടെ ഭാര്യ പഴയ മാളിയേക്കല്‍ ഖദീജ ബീവി നിര്യാതയായി. എഴുപത്തിയാറ് വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് പാണക്കാട്ടെ വസതിയില്‍ വെച്ച് വൈകീട്ട് നാല് മണിയോടെയാണ് അന്ത്യം സംഭവിച്ചത്.

കബറടക്കം നാളെ ഒന്‍പത് മണിക്ക് പാണക്കാട്ടെ കുടുംബ ജുമാ മസ്ജിദ് പള്ളിയില്‍ നടക്കും. മുസ്ലീം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി സാദിഖലി ശിഹാബ് തങ്ങള്‍, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് അബ്ബാസലി ശിഹാബ് തങ്ങള്‍ എന്നിവര്‍ മക്കളാണ്.