തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുെട സ്വകാര്യ പ്രാക്ടീസ് പുനസ്ഥാപിക്കാനുള്ള തീരുമാനം സ്വാഗതം ചെയ്യുന്നതായി കെജിഎംസിടിഎ. എന്നാല്‍ ഉപാധികളോടെ മാത്രമേ ഈ തീരുമാനം അംഗീകരിക്കുകയുള്ളുവെന്നും കെ.ജി.എം.സി.ടി.എ നേതൃത്വം വ്യക്തമാക്കി.

അതിനിടെ, മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുെട സ്വകാര്യ പ്രാക്ടീസ് പുനസ്ഥാപിക്കാന്‍ ചിലകേന്ദ്രങ്ങള്‍ പണംവാങ്ങിയെന്ന ആരോപണം അന്വേഷിക്കുമെന്ന് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. ഇതേക്കുറിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.