doctorsകൊ­ച്ചി: സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ നടത്തിവരുന്ന നിസഹകരണ സമരം പിന്‍വലിച്ചേക്കും. ഇന്ന് കൊച്ചിയില്‍ ചേരുന്ന കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മിറ്റി ഇതുസംബന്ധിച്ച തീരുമാനമെടുക്കുമെന്നാണ് സൂ­ച­ന. തിരുവനന്തപുരം, തൃശൂര്‍ യൂണിറ്റു­കള്‍ക്ക് സമരത്തില്‍നിന്ന് പിന്‍മാറണമെന്ന അഭി­പ്രാ­യ­മാ­ണു­ള്ളത്. നവംബര്‍ 15 വരെ സമരം നിറുത്തിവക്കണമെന്നാണ് കോഴിക്കോട് ഘടകത്തിന്റെ ആവശ്യം. സ­മ­രം തുടരണമെന്ന നിലപാടില്‍ ഉറ­ച്ച് നില്‍­ക്കു­ക­യാണ് കോട്ട­യം യൂ­നിറ്റ്. ആലപ്പുഴയിലെ യോഗം തീരുമാനമാകാതെ പിരിഞ്ഞു. അതേസമയം ഒരു യൂണിറ്റെങ്കിലും പിന്മാറണമെന്ന് ആവശ്യപ്പെട്ടാല്‍ സമരം പിന്‍വലിക്കു­മെ­ന്നാണ് സംസ്ഥാന നേ­തൃ­ത്വ­ത്തി­ന്റെ നി­ല­പാട്.

സമരത്തില്‍ നിന്ന് പിന്‍മാറുകയാണെന്ന് കാണിച്ച് തിരുവനന്തപുരം ഘടകത്തി­ലെ 170 ഓളം ഡോക്ടര്‍മാര്‍ ആരോഗ്യമന്ത്രി പി കെ ശ്രീമതിക്ക് ഇന്നലെ കത്തു നല്‍കി. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ 60 ഡോ­ക്ട­മാ­രും ഇ­തേ നി­ല­പാ­ട് കാ­ണി­ച്ച് ക­ഴിഞ്ഞ ദിവസം മന്ത്രിക്ക് കൈമാറിയി­രുന്നു. ഭൂരിപക്ഷാംഗങ്ങളും സമരത്തെ എതിര്‍ക്കുകയാണെങ്കില്‍ സമരം പിന്‍വലിക്കുമെന്ന് കെ ജി എം സി ടി എ സംസ്ഥാന പ്രസിഡന്റ് ഡോ. വര്‍ഗീസ് തോമസ് സൂചിപ്പി­ച്ചു. സംഘടനയില്‍ ഭിന്നത വ്യക്ത­മാ­ണെന്നും തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു .

രണ്ടാംവട്ടവും സര്‍ക്കാര്‍ ശമ്പളം വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ സമരം തുടരുന്നത് പൊതുസമൂഹത്തിലെ എതിര്‍പ്പ് ശക്തമാക്കുമെന്നാണ് ഒരു വി­ഭാ­ഗം ക­രു­തു­ന്നത്. സ്വകാര്യപ്രാക്ടീസ് എന്ന ആവശ്യത്തില്‍ മാത്രം ഉറച്ചുനിന്നുകൊണ്ടുള്ള സമരം ജനവികാരം എതിരാക്കും. സ്വകാര്യ പ്രാക്ടീസ് നിരോധനം ബാധിക്കുന്നത് ജനങ്ങളെയാണെങ്കില്‍ അവര്‍ പ്രതികരി­ക്ക­ട്ടെ എന്നും ഇ­വര്‍ ക­രു­തുന്നു. അതു കൊണ്ടു തന്നെ സമരത്തില്‍ നിന്നും പിന്മാറണമെന്ന നി­ല­പാ­ടി­ലേക്ക് തിരുവനന്തപുരം , തൃശൂര്‍ യൂണിറ്റു­കള്‍ എത്തി. പുതുക്കിയ ശമ്പള ഉത്തരവിലെ അപാകതകള്‍ പരിഹരിച്ച് പുതിയ ഉത്തരവിറങ്ങിയ ശേഷം അത് പഠിച്ച് തീരുമാനമെടുക്കുന്നതിനുവേണ്ടി അടുത്തമാസം പതിനഞ്ചുവരെ സമരം താല്‍ക്കാലികമായി നിര്‍ത്തിവെ­യ്­ക്ക­ണ­മെന്ന് കോഴിക്കോട് യൂ­ണി­റ്റ് യോ­ഗ­ത്തിലും തീ­രു­മാ­ന­മായി. സമരാനുകൂല ഡോക്ടര്‍മാരും വിമതവിഭാ­ഗ­വും ത­മ്മി­ലു­ള്ള ഭി­ന്ന­ത രൂ­ക്ഷ­മാ­യ­തി­നാല്‍ ആലപ്പുല ജനറല്‍ ബോഡി യോ­ഗ­ത്തി­ന് തൂ­രു­മാ­ന­ത്തി­ലെ­ത്താ­നാ­യില്ല. സമരം തുടരണമെന്ന തീരുമാനത്തില്‍ കോട്ടയം യൂ­ണിറ്റ് ഉറച്ചു നി­ന്നു. അ­തേ സമയം ഈ മൂന്നു യൂണിറ്റുകളും സെന്‍ട്രല്‍ എക്‌സിക്യുട്ടീവ് യോഗ തീരുമാനം എന്തായാലും അത് അംഗീകരിക്കുമെന്നറിയിച്ചു.