Categories

ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

doctors
കൊച്ചി: സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ നടത്തി വന്ന സമരം പിന്‍വലിച്ചു. കെ ജി എം സി ടി എ സെന്‍ട്രല്‍ എക്‌സിക്യുട്ടീവ് യോഗത്തിലാണ് തീരുമാനം. ഡോക്ടര്‍മാരുടെ പൊതു വികാരം മാനിച്ചാണ് സമരം പിന്‍വലിച്ചതെന്നും എന്നാല്‍ സ്വകാര്യ പ്രാക്ടീസ് നിരേധിച്ചതിലുള്ള പ്രതിഷേധം നിലനില്‍ക്കുന്നുവെന്നും കെ ജി എം സി ടി എ അറിയിച്ചു. സ്വകാര്യ പ്രാക്ടീസ് ഓപ്ക്ഷണലായി നിലനിര്‍ത്തണം. ഡോക്ടര്‍മാരുടെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ആരോഗ്യമന്ത്രി പി കെ ശ്രീമതി അറിയിച്ചു. ഡോക്ടര്‍മാരുടെ സ്ഥലം മാറ്റം റദ്ദാക്കുമെന്നും ശ്രീമതി അറിയിച്ചു.
സമരം സംബന്ധിച്ച് ഡോക്ടര്‍മാരുടെ സംഘടനയില്‍ ആശയപരമായ ഭിന്നതയുണ്ടായിരുന്നതായി സംഘടന നേതാക്കള്‍ അറിയിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.