doctorsതിരുവനന്തപു­രം: ശനിയാഴ്ച ഒ പി ബഹിഷ്‌കരിക്കാന്‍ കെ ജി എം സി ടി എ തീരുമാനിച്ചു. തിരുവനന്തപുരം മെഡിയ്ക്കല്‍ കോളേജില്‍ വൈകുന്നേരം വരെയും മറ്റ് മെഡിക്കല്‍ കോളേജുകളില്‍ രണ്ടുമണിക്കൂര്‍ നേരത്തേക്കും ഒ. പി ബഹിഷ്‌കരിക്കാനാണ് തീരുമാനമെടുത്തിരിയ്ക്കു­ന്നത്. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ഡോ.വര്‍ഗീസ് തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച സര്‍ക്കാര്‍ നടപടിയിലും രണ്ടു അധ്യാപകരെ സ്ഥലം മാറ്റിയതിലും പ്രതിഷേ­ധി­ച്ചാണ് ഇന്നലെ രാത്രി ചേര്‍ന്ന കെ ജി എം സി ടി എ യുടെ അടിയന്തര ജനറല്‍ ബോഡി യോ­ഗം സ­മ­ര­ത്തി­ന് തീ­രു­മാ­ന­മെ­ടു­ത്തി­രി­ക്കു­ന്നത്.

തിരു. മെഡി. കോളേ­ജില്‍ മെ­ഡിക്കല്‍ ഒ പി ബഹിഷ്­ക­രി­ക്ക­രി­ക്കുന്ന ഡോ­ക്ടര്‍­മാര്‍ വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ് പിക്കറ്റ്‌­ചെ­യ്യും. സ്ഥലംമാറ്റം പിന്‍വലിക്കാതെ അ­വിടെ നിന്ന് പിന്മാറേണ്ടതി­ല്ലെന്നും അറസ്റ്റുചെയ്യുകയാണെങ്കില്‍ ജാമ്യമെടുക്കാതെ ജയിലില്‍ പോകാനും യോഗത്തില്‍ ധാര­ണ­യായി. അത്യാഹിതവിഭാഗവും അടിയന്തരശസ്ത്രക്രിയകള്‍ ചെയ്യുന്നതിനായി ഓപ്പറേഷന്‍ തിയേറ്ററും ഒഴികെയുള്ള എല്ലാവിഭാഗത്തിലെയും ഡോക്ടര്‍മാര്‍ പണിമുടക്കി ഡി എം. ഇ ഓഫീസിലേക്ക് മാര്‍ച്ച് ചെയ്യും. മറ്റ് മെഡിക്കല്‍ കോളേജുകളില്‍ രണ്ടുമണിക്കൂര്‍ നേ­ര­ത്തേക്ക് ഒ. പി ബഹിഷ്­ക­രി­ക്കുന്ന ഡോ­ക്ടര്‍­മാര്‍ അതത് പ്രിന്‍സിപ്പല്‍മാരുടെ ഓഫീസുകള്‍ക്ക് മുന്നില്‍ പ്രകടനവും ധര്‍ണയും ന­ട­ത്തും.

ഡോക്ടര്‍മാരുടെ സമരം ശക്തമായി നേരിടാനുള്ള സര്‍ക്കാര്‍ നീക്കത്തെ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ കെ ജി എം സി ടി എ തീരുമാനിച്ചതോടെ സംസ്ഥാനത്തെ ആരോഗ്യരം­ഗം കൂ­ടുതല്‍ വ­ഷ­ളാ­വും. സര്‍ക്കാര്‍ നടപടി പകപോക്കലാണെന്നാണ് സംഘടനയുടെ നിലപാട്. സര്‍ക്കാര്‍ ന­ടപടിക്കെതിരെ നിയമപരമായി നീങ്ങാനും ശിക്ഷാ ന­ടപടിക്കു വിധേയരായ ഡോക്ടര്‍മാര്‍ തീരുമാനിച്ചി­ട്ടു­ണ്ട്.

ഒ­ക്ടോ­ബര്‍ 24 7.06 IST