Categories

ഡ്യൂട്ടി സമയം അംഗീകരിക്കില്ല: കെജിഎംസിടിഎ

kgmctaതിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പള്‍മാരുമായി ധാരണയിലെത്തിയ മെഡിക്കല്‍ കോളജ് അധ്യാപകരുടെ ഡ്യൂട്ടി സമയം അംഗീകരിക്കാനാവില്ലെന്ന് കെ.ജി.എം.സി.ടി.എ. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുമായി നടത്തിയ ചര്‍ച്ചയില്‍ എട്ടു മണി മുതല്‍ നാലു മണി വരെയാണ് ഡ്യൂട്ടി സമയത്തെ കുറിച്ച് ധാരണയായത്. സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട്ട് അറുപതോളം ഡോക്ടര്‍മാര്‍ രാജിസന്നദ്ധത അറിയിച്ചിട്ടുണ്ട്.

ക്ലിനിക്കല്‍ വിഭാഗത്തില്‍ ജോലിയെടുക്കുന്ന ഡോക്ടര്‍മാര്‍ എട്ടു മണി മുതല്‍ മൂന്നു മണി വരെ ഒപിയിലുണ്ടാകണം. ഒരു മണി വരെ ഒപി ടിക്കറ്റ്‌നല്‍കണം. ഒപി ടിക്കറ്റ് നല്‍കിയ എല്ലാവരെയും പരിശോധിക്കണം. ഇതിനു ശേഷം നാലു മണി വരെ വിദ്യാര്‍ഥികള്‍ക്കു ക്ലാസെടുക്കണം. എന്നിങ്ങനെയാണ് ധാരണ.

സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ച ഡ്യൂട്ടി സമയം പ്രാവര്‍ത്തികമല്ലെന്നും തൊഴില്‍ നിയമങ്ങളുടെ ലംഘനമാണെന്നും കെ.ജി.എം.സി.ടി.എ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് തോമസ് അഭിപ്രായപ്പെട്ടു. ഇതിനെതിരെ കടുത്ത പ്രതിഷേധ നടപടികളുമായി മുന്നോട്ടു പോകുമെന്നും കെ.ജി.എം.സി.ടി.എ ഭാരവാഹികള്‍ അറിയിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.